വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസിഡർ

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം ഗൾഫ് സെക്ടർ ജോയിന്റ് സെക്രട്ടറി വിപുലിനെ നീയമിച്ചു. അടുത്ത മാസം വിപുൽ ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസഡർ ഡോ. ദീപക്മിത്തലിന് പകരമായാണ് വിപുൽ ചുമതലയേൽകുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്ന ഡോ. ദീപക് മിത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് പുതിയ നിയമനം. 1998ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2017 മുതൽ 2020 വരെ യു.എ.ഇയിൽ കോൺസുലർ ജനറലായിരുന്നു. ഈജിപ്ത്, ശ്രീലങ്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും…

Read More

ഖത്തറിലെ അവയവ ദാതാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, അര മില്യൺ പേർ രജിസ്റ്റർ ചെയ്തു

ഖത്തറിലെ ഓർഗൻ ഡോണർ രജിസ്ട്രിയിൽ ദാതാക്കളാകാൻ സാധ്യതയുള്ളവരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവയവദാന പരിപാടിയുടെ ഭാഗമായ അവയവദാതാക്കളുടെ രജിസ്ട്രിയിൽ രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് രാജ്യത്ത് പുതിയ അവയവദാന പരിപാടികൾ അവതരിപ്പിക്കാൻ കാരണമായെന്നും ഖത്തർ അവയവദാന കേന്ദ്രം ഡയറക്ടർ ഡോ.റിയാദ് ഫാദിൽ പറഞ്ഞു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഈ വർഷത്തിനുള്ളിൽ ഹൃദയം മാറ്റിവയ്ക്കൽ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”സാധ്യതയുള്ള അവയവ ദാതാക്കളായി രജിസ്റ്റർ…

Read More

കരുതലിന്റെ റമസാനായി ‘ലീവ് യുവർ മാർക്ക് ‘ ക്യാംപെയ്‌ന് തുടക്കമായി

റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക്  സാമ്പത്തിക സഹായവും നൽകും.  ‘ലീവ് യുവർ മാർക്ക്’ എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ,  സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ….

Read More

ദുരിത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി കണ്ടെയ്‌നർ നിർമിത വീടുകൾ നൽകി രാജ്യം. ആദ്യ ബാച്ച് വീടുകൾ തുർക്കിയിലെത്തി. 10,000 മൊബൈൽ വീടുകളാണു ഖത്തർ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്‌നർ കൊണ്ടുള്ള മൊബൈൽ വീടുകളാണിവ. സൗകര്യപ്രദമായ താമസം ഒരുക്കുന്നവയാണ് ഈ വീടുകൾ. ഹോട്ടൽ മുറികൾക്ക് സമാനമായ ഇന്റീരിയർ, രണ്ടു കിടക്കകൾ, അവശ്യ ഫർണിച്ചറുകൾ എന്നിവയാണ് ഓരോ യൂണിറ്റുകളിലുമുള്ളത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ആണ് ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ മൊബൈൽ വീടുകൾ സജ്ജമാക്കുന്നത്.

Read More

റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷവും റെക്കോർഡ് ലക്ഷ്യമാക്കി അധികൃതർ. കോവിഡിന് ശേഷമുള്ള ഉണർവും 2022 ഫിഫ ലോകകപ്പിന്റെ ആഗോള സ്വീകാര്യതയും അടിസ്ഥാനമാക്കി ഈ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ തന്നെയാണ് വിമാനത്താവളം ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. വർഷം തോറും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. 2022 ൽ 3,57,34,243 യാത്രക്കാർ. 2021…

Read More

ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം; കാലാവധി നീട്ടി

ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സംഘാടകർക്കുമായി പുറത്തിറക്കിയ ഫാൻ ഐഡിയായ ഹയ്യാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. രാജ്യത്തിനു പുറത്തുള്ള ഹയ്യാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് ഒരുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റാണ് നൽകുന്നത്. സന്ദർശകർക്ക് ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും. ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

Read More

ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ഒരു മാസത്തേക്ക് 50 റിയാൽ ആണ് ഇൻഷുറൻസ് തുക. വീസ കാലാവധി നീട്ടുമ്പോഴും ഇൻഷുറൻസ് ബാധകമാണ്. സന്ദർശക വീസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.  അപകടം, എമർജൻസി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള…

Read More

ഖത്തർ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്പെസിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനായി ദേശീയ ഉപദേശക കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. അമീരി ദിവാനിൽ പ്രധാനമന്ത്രി…

Read More

ആകാശത്ത് നിറച്ചാർത്തൊരുക്കാൻ ഖത്തറിൽ മൂന്നാമത് ബലൂൺ മേള

ആകാശത്ത് നിറച്ചാർത്തൊരുക്കാൻ മൂന്നാമത് ബലൂൺ മേളയ്ക്ക് 19ന് ഖത്തറിൽ തുടക്കമാകും. ഇത്തവണയും ആകാശക്കാഴ്ച ഒരുക്കാൻ 50 ഹോട്ട് എയർ ബലൂണുകളുണ്ട്. ഖത്തർ ടൂറിസത്തിന്റെ സംഘാടനത്തിൽ ജനുവരി 19 മുതൽ 28 വരെ നവീകരിച്ച ഓൾഡ് ദോഹ പോർട്ടിൽ ആണ് ബലൂൺ മേള നടക്കുന്നത്. രസകരമായ കുടുംബ സൗഹൃദ പരിപാടികളുമുണ്ട്. വിവിധ ഡിസൈനുകളിലും നിറങ്ങളിലുമുള്ള ഹോട്ട് എയർ ബലൂണുകളാണ് മേളയുടെ സവിശേഷത. വ്യത്യസ്ത പ്രമേയങ്ങളിലുള്ള ഹോട്ട് എയർ ബലൂണുകൾ മേളയിൽ കാണാം. ഖത്തറിന് പുറമെ ബൽജിയം, ജർമനി, തുർക്കി,…

Read More

ഖത്തറിൽ കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായി

ഖത്തറിൽ ഇനി കപ്പൽ ടൂറിസം സീസൺ. ഇത്തവണത്തെ കപ്പൽ ടൂറിസം സീസണിലേക്ക് എത്തുന്നത് 58 ആഡംബര കപ്പലുകളാണ്. ദോഹ തുറമുഖത്തേക്കു 294 യാത്രക്കാരുമായി ഫ്രഞ്ച് കപ്പലായ ലെ ബോഗെൻവില്ലയുടെ വരവോടെയാണ് 2022-2023 കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായത്. ജീവനക്കാർ ഉൾപ്പെടെ 294 പേരെ ഉൾക്കൊള്ളുന്ന കപ്പലിന് 131 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണുള്ളത്.2023 ഏപ്രിൽ വരെ നീളുന്ന സീസണിലേക്കു എംഎസ്എസി വേൾഡ് യൂറോപ്പ വീണ്ടുമെത്തും. ഫിഫ ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കി മടങ്ങിയ ശേഷം യൂറോപ്പയുടെ…

Read More