ഖത്തറിലേക്ക് പുതിയ ഇന്ത്യൻ അംബാസഡർ; വൈകാതെ ചുമതലയേൽക്കും

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്കുള്ള ഇന്ത്യൻ അംബാസഡറെ പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ വിപുലാണ് പുതിയ അംബാസഡർ. വൈകാതെ തന്നെ അദ്ദേഹം ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കിയ മുൻ അംബാസഡർ ദീപക് മിത്തൽ കഴിഞ്ഞ മാർച്ച് അവസാനം നാട്ടിലേക്ക് മടങ്ങുകയും, പ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Read More

സ്വകാര്യ മേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി ദി വ്യൂ ഹോസ്പിറ്റലിൽ നടന്നു

ആദ്യ റോബോട്ടിക് സർജറി ഖത്തറിലെ, ദി വ്യൂ ഹോസ്പിറ്റലിൽ വിജയകരമായി നടന്നു. സ്വകാര്യ മേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറിയാണ് ഇവിടെ നടന്നത്.  ബാരിയാട്രിക് & ജനറൽ സർജറിയിൽ കൺസൾട്ടന്റ് ഡോക്ടർ സലാമി സഅദി,  ആണ് ഈ പ്രൊസീജറിനു നേതൃത്വം വഹിച്ചത്. “റോബോട്ടിക് അസിസ്റ്റഡ് റൈറ്റ് ഇൻഗ്വിനൽ ഹെർണിയ റിപ്പയർ മെഷ് ഉപയോഗിച്ച് – TAPP ടെക്നിക്ക്” ആയിരുന്നു റോബോട്ടിക് സര്ജറിയിലൂടെ നടത്തിയ നടപടിക്രമത്തിന്റെ പേര്. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനകളും അതുപോലെ ഏർലി ആംബുലഷനും…

Read More

ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന

ടൂറിസം മേഖലയ്ക്ക് കരുത്തേകി ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ മാസം മാത്രം ഖത്തറിലെത്തിയത്. യാത്രക്കാരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. 2022 വേൾഡ് കപ്പിന്, ഖത്തർ വേദിയായതിനുപിന്നാലെയാണ്, ഈ വർധനവുണ്ടായത്. ലോകകപ് അവസാനിച്ചെങ്കിലും, ഖത്തറിലെ ടൂറിസം വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് വിവരം.

Read More

ഖത്തറിലെ ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

ഖത്തറിലെ ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി ലുസൈൽ ബുലവാർഡ് പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലുസൈൽ സിറ്റി അധികൃതർ പങ്ക് വെച്ചു. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രത്യേക നിശ്ചലദൃശ്യങ്ങളുടെ പരേഡ്,  ഫ്‌ലീ മാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Read More

മലയാളി സാമൂഹിക പ്രവർത്തകൻ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ ഇറങ്ങി ഖത്തർ നാഷനൽ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുൻപിലെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് വന്ന വാഹനം ഇടിച്ച് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകൾ സബിത, പേരക്കുട്ടി ദിയ എന്നിവർ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ഹാഖ് ഹാജി സംഭവസ്ഥലത്ത് വച്ചു തന്നെ തൽക്ഷണം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ…

Read More

ഖത്തറിൽ സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ സൈക്കിൾ യാത്രികർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈക്കിൾ യാത്രികരോട് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകൾ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേർന്ന് സൈക്കിൾ ഉപയോഗിക്കേണ്ടതാണ്. ഹെൽമെറ്റ്, റിഫ്‌ലക്ടറുകളുള്ള വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സൈക്കിളുകളുടെ മുൻവശത്തും, പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കേണ്ടതാണ്. Please adhere to safety requirements such as a helmet,…

Read More

ഖത്തറിൽ മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

മെയ് 3 വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈദ് ആഘോഷങ്ങളും, റമദാൻ പരിപാടികളും മറ്റും നടക്കുന്ന പശ്ചാത്തലത്തിൽ റമദാൻ മാസം ആരംഭിച്ചത് മുതൽ മഗ്രിബ് നമസ്‌കാരത്തിനും ഫജ്ർ നമസ്‌കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ പിൻവലിക്കുമെന്നും, ലുസൈൽ ബുലവാർഡിലേക്ക് കാറുകൾക്ക് പ്രവേശിക്കാമെന്നും അധികൃതർ…

Read More

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു. ‘ദി ഗാർഡൻ’ എന്ന പേരിലുള്ള ഈ അൽ മൗർജാൻ ബിസിനസ് ലോഞ്ച് ഖത്തർ എയർവേസിന്റെ പ്രീമിയം യാത്രികർക്കുളളതാണ്. വിമാനത്താവളത്തിലെത്തുന്ന യാത്രികർക്കായുള്ള ‘ദി ഓർച്ചാർഡ്’ എന്ന പേരിലുള്ള സെൻട്രൽ കോൺകോർസിന് സമീപത്തായാണ് ഈ പുതിയ ബിസിനസ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ചില്ലറവില്പനമേഖലയിലെ പ്രശസ്ത ബ്രാൻഡുകളുടെ വിപണനശാലകൾ, റെസ്റ്ററന്റുകൾ എന്നിവ ഇതിന് സമീപത്തുണ്ട്. ഏതാണ്ട് 7390 സ്‌ക്വയർ മീറ്ററിലാണ് ഈ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 707 യാത്രികരെ…

Read More

മുഴുവൻ സേവനങ്ങളും ആരംഭിക്കാനൊരുങ്ങി റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ

കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കോവിഡ് ഹെൽത്ത് സെന്ററായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന റൗദത് അൽ ഖൈൽ ഹെൽത്ത് സെന്ററിലെ മുഴുവൻ സേവനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് കോവിഡ് മഹാമാരിക്കാലത്ത് അവശ്യ കോവിഡ് സേവനങ്ങളായിരുന്നു ഹെൽത്ത് സെന്ററിൽ നൽകിക്കൊണ്ടിരുന്നത്. വാക്സിനേഷൻ നിരക്ക് കൂടുകയും അണുബാധ നിരക്ക് കുറയുകയും ചെയ്തതോടെ ഫാമിലി മെഡിസിൻ അപ്പോയിന്റ്മെന്റുകൾ, പതിവ് പരിശോധനകൾ, സ്‌ക്രീനിങ്, ഡെന്റൽ കെയർ, വെൽനെസ് സേവനങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ സേവനങ്ങളും ഉടൻ…

Read More

ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ

ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്‌നിംഗ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’ നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഖത്തർ നഗരം വിദേശ വിനോദ സഞ്ചാരികൾക്ക് ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയത്. ജപ്പാൻ നഗരങ്ങളായ ക്യാട്ടോ, ടോക്യോ എന്നിവയും തായ്‌പെയ്, സിംഗപ്പൂർ നഗരങ്ങളുമാണിവ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ കാര്യക്ഷമത, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലുള്ള…

Read More