
കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി ഇ-സർവീസ്
കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം കൂടി ഒരുക്കിയ കാര്യം അധികൃതർ അറിയിച്ചത്. ഇതുപ്രകാരം തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്ക് തന്നെ തൊഴിൽ നൽകാനും വേഗത്തിൽ കഴിയുമെന്നും അറിയിച്ചു. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ നിർദേശം. താമസക്കാരായവരുടെ ആശ്രിതരായി കുടുംബ വിസയിൽ ഖത്തറിലെത്തിയവർക്ക് തൊഴിൽ ലഭ്യമാണെങ്കിൽ കൂടുതൽ നടപടികളില്ലാതെ തന്നെ ഓൺലൈൻ വഴി…