ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് മെമ്പര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന

ഖത്തര്‍ എയര്‍വേസിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ് മെമ്പര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ലോകകപ്പ് ഫുട്ബോളാണ് പ്രിവിലേജ് ക്ലബിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം. 1,40,000 പേരാണ് ലോകകപ്പ് സമയത്ത് മാത്രം പ്രിവിലേജ് ക്ലബില്‍ അംഗങ്ങളായി ചേർന്നിട്ടുള്ളത്.

Read More

അദാനി ഗ്രൂപ്പിലും ഖത്തർ നിക്ഷേപം; ഗ്രീൻ എനർജിയുടെ ഓഹരികൾ സ്വന്തമാക്കും

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 474 ദശലക്ഷം ഡോളർ, അതായത്,3800 കോടിയോളം രൂപയാണ് ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ നിക്ഷേപിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ എനർജി. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും നിർണായക സമയത്താണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപമെത്തുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന…

Read More

ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ പൂർത്തിയായി

ഹോർട്ടി കൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ പൂർത്തിയായി. ദിവസങ്ങൾക്കുള്ളിൽ അൻപതിനായിരത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. ആകെ 2,200 പേർക്കാണ് അവസരം. ഈ മാസം മൂന്നാം തീയതിയാണ് ദോഹ എക്‌സ്‌പോയ്ക്ക് വളണ്ടിയർ ആകാനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയത്. അഞ്ച് ദിനങ്ങൾ കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഉണ്ടായത്. രജിസ്‌ട്രേഷൻ അവസാനിച്ചതായി സോഷ്യൽ മീഡിയ വഴി എക്‌സ്‌പോ അധികൃതർ അറിയിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഇൻറർവ്യൂവിലൂടെ 2200 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28…

Read More

ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സർവീസ്. അന്നു തന്നെ ദോഹയിൽ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സർവീസുണ്ടാകും. 29 ന് കൊച്ചിയിൽ നിന്നാണ് രണ്ടാമതത്തെ സർവീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നിലവിലുള്ള…

Read More

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശിച്ചത് 75000 പേർ

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമുണ്ടായതായി ഖത്തർ ടൂറിസം. 25 ദിവസം 75000 പേരാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്താണ് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം സമ്മേളിച്ച വേദി പുതിയ അനുഭവമാണ് കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിച്ചത്. ജൂലായ് 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങൾ ഒഴുകിയെത്തി. ബാർനി, ബാർബി,…

Read More

ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഖത്തറിൽ ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന അന്തരീക്ഷ താപനില ഏതാണ്ട് 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ ഖത്തറിൽ പ്രധാനമായും കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് അനുഭവപ്പെടുമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. المعلومات المناخية لشهر #أغسطس #قطرClimate…

Read More

എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി

എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി മാറി. ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക് – വടക്ക് കാമ്പസുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഗ്രീന്‍ ലൈന്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. കാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ ലൈന്‍. എജ്യുക്കേഷന്‍ സിറ്റി കമ്യൂണിറ്റി ഹൌസിങ്, ഖത്തര്‍ ഫൌണ്ടേഷന്‍ റിസര്‍ച്ച് സെന്റര്‍, പ്രീമിയര്‍ ഇന്‍ ഹോട്ടല്‍, സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക്, ഖത്തര്‍…

Read More

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടപടി. ഇനി മുതൽ ഖത്തറിൽ ശമ്പളത്തിന്മേലുള്ള വായ്പകള്‍, ചില സുപ്രധാന മേഖലകളിലെ വായ്പകള്‍ എന്നിവയ്ക്ക് അധിക ചെലവ് ഈടാക്കാനാവില്ല. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നതും സാമ്പത്തിക നയങ്ങളുടെ ഭാഗമായി പലിശനിരക്ക് കൂട്ടിയതും പരിഗണിച്ചാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

Read More

വിപുൽ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ; ഉടൻ ചുമതല ഏൽക്കും

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ വിപുല്‍ ഐഎഫ്എസ് ഉടന്‍ ചുമതലയേല്‍ക്കും. ഇന്നലെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അദ്ദേഹം അധികാരപത്രം ഏറ്റുവാങ്ങി. 1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിപുല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഈ പദവിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ബന്ധം ദൃഢമാക്കിയ അനുഭവ സമ്പത്ത് അംബാസഡര്‍ പദവിയില്‍ മുതല്‍ക്കൂട്ടാവും….

Read More

ഖത്തറിൽ പടിപടിയായി ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

ഖത്തറിൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ കാലയളവിൽ അന്തരീക്ഷ താപനില 43 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ 19, 20 തീയതികളിൽ രാജ്യത്തെ ഉയർന്ന കാലാവസ്ഥ 47 മുതൽ 49 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. تشهد البلاد ارتفاع تدريجي في درجات الحرارة…

Read More