ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ്; മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലാണ് ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ കാൾസനെ ഇന്ത്യൻ താരം അട്ടിമറിച്ചത്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കല്‍ ചെസില്‍ കാൾസനെതിരെ വിജയം കാണുന്നത്. കറുത്തകരുക്കളുമായി കളിച്ച കാർത്തികേയൻ, 44 നീക്കങ്ങൾക്കൊടുവിലാണ് കാള്‍സനെ പിടിച്ചുകെട്ടിയത്.തഞ്ചാവൂർ സ്വദേശിയാണ് 24കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ. നേരത്തെ, ഇതേ ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ മറ്റൊരു…

Read More

ഖത്തർ അമീറിനെ കണ്ട് ഇറാൻ വിദേശകാര്യ മന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ‌അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ .പലസ്തീനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തി.

Read More

ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം പ്രവാസി മലയാളിക്ക്

ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ താമസിക്കുന്ന മലയാളി.കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലാണ് അഭിമാനാര്‍ഹമായ ഈ നേട്ടം സ്വന്തമാക്കിയത്. വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കാർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. 95 രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് വിഷ്ണുവിന്റെ ക്ലിക്ക് ചരിത്രത്തില്‍ ഇടംപിടിച്ചത്. തെക്കേ അമേരിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവിയായ ടാപിര്‍ ആണ് വിഷ്ണുവിന്റെ കാമറയില്‍ പതിഞ്ഞത്. ഫോട്ടോഗ്രാഫി ഹോബിയാക്കിയ വിഷ്ണു ഖത്തറിൽ നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത് . വലിയ പ്രകൃതി…

Read More

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം നിലനിർത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. യാത്രക്കാർക്കും പങ്കാളികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് 2020 ല്‍ ഹമദ് വിമാനത്താവളത്തെ തേടി ഐഎസ്ഒ അംഗീകാരമെത്തിയത്. ബി.എസ്.ഐ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്ന് കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാത്താവളം. വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് വളർച്ചയാണ് നേട്ടത്തിന് കാരണമായിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനങ്ങളും സൌകര്യങ്ങളുമാണ് വിമാനത്താവളം ഉറപ്പുവരുത്തുന്നത്.

Read More

നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ നിര്യാതനായി

പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.

Read More

ഖത്തറിൽ പുതുക്കിയ ചികിത്സാ നിരക്ക് ആദ്യഘട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് മാത്രം ബാധകം

ഖത്തറിലെ പൊതുമേഖലാ ആശുപത്രികളിൽ പ്രഖ്യാപിച്ച ചികിത്സാ നിരക്കുകൾ ആദ്യഘട്ടത്തിൽ ബാധകമാകുക സന്ദർശകർക്ക് മാത്രം. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വ്യക്ത വരുത്തിയത്. താമസക്കാർക്കോ സ്വദേശികൾക്കോ ഈ നിരക്കുകൾ ബാധകമായിരിക്കില്ല. ഹമദിലും പി.എച്ച്.സി.സിയിലും നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും അറിയിച്ചു. താമസക്കാർക്കായി നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പൂർണമായും പ്രാബല്ല്യത്തിൽ വന്ന ശേഷമായിരിക്കും…

Read More

ഖത്തറിൽ വാരാന്ത്യത്തിൽ കാറ്റിന് സാധ്യത

ഖത്തറിൽ വാരാന്ത്യത്തിൽ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2023 ഒക്ടോബർ 6, വെള്ളിയാഴ്ച, ഒക്ടോബർ 7, ശനിയാഴ്ച എന്നീ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താനിടയുണ്ട്. ഒക്ടോബർ 6-ന് താഴ്ന്ന താപനില 31 ഡിഗ്രി സെൽഷ്യസും ഒക്ടോബർ 7-ന് 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഒക്ടോബർ 6-ന് സാമാന്യം ശക്തമായ കാറ്റിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം…

Read More

മൈന പേടി; മൈനകളുടെ എണ്ണം ഗണ്യമായി കൂടുന്നതായി ഖത്തർ

ഇന്ത്യന്‍ മൈനകള്‍ ഖത്തറിന്റെ ആവാസ വ്യവസ്ഥയുടെ സന്തുലനം തെറ്റിക്കുന്നതായി അധിക‍ൃതര്‍. ആക്രമണ സ്വഭാവമുള്ള മൈനകള്‍ മറ്റു പക്ഷികള്‍ക്ക് ഭീഷണിയാണെന്ന് ഖത്തര്‍ അനിമല്‍ വൈല്‍ഡ് ലൈഫ് തലവന്‍ വ്യക്തമാക്കി. ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് ഇന്ത്യന്‍ ക്രോ എന്നറിയപ്പെടുന്ന മൈനകള്‍. ഖത്തറില്‍ മൈനകളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുവെ മനുഷ്യര്‍ക്ക് പ്രയാസമൊന്നും ഉണ്ടാക്കില്ലെങ്കിലും മറ്റുപക്ഷികളെ അപേക്ഷിച്ച് ഇവ ആക്രമണകാരികളാണ്. ഇത് ഖത്തറിലെ ആവാസവ്യവസ്ഥയുടെ സന്തുലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വളര്‍ത്തുപക്ഷിയായാണ് മൈന ഖത്തറില്‍ എത്തിയതെന്നാണ് കരുതുന്നത്. മൈനകളുടെ എണ്ണം കൂടുന്നത്…

Read More

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സമയക്രമത്തിൽ മാറ്റം

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ 8 മണിക്കാകും എംബസി പ്രവര്‍ത്തനം തുടങ്ങുക. വൈകിട്ട് നാല് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.കോണ്‍സുലാര്‍ സേവനങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ രേഖകള്‍ നല്‍കും. നിലവില്‍ ഖത്തറിലെ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത് രാവിലെ 9 മുതല്‍ 5.30 വരെയാണ്

Read More

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൌദി വിദേശകാര്യമന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള അല്‍ സൌദുമായി കൂടിക്കാഴ്ച നടത്തി.സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. ഉന്നതതല സംഘത്തോടൊപ്പമാണ് സൌദി വിദേശകാര്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More