
കുവൈത്ത് അമീറിന്റെ വിയോഗം ; ഖത്തറിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തർ. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് എല്ലായിടത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നിർദേശം നൽകി. സൗഹൃദ രാഷ്ട്രത്തലവന്റെ വേർപാടിൽ അമീർ അനുശോചനം അറിയിച്ചു. അറബ്, ഇസ്ലാമിക ലോകത്തിന്റെ ഐക്യത്തിനും സുസ്ഥിരതക്കുമായി പ്രയത്നിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലെ സൗഹൃദത്തിനും സുരക്ഷക്കും സമാധാനത്തിനുമായി എന്നും…