ഖത്തറിൽ വാരാന്ത്യം വരെ കാറ്റിന് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2023 ഡിസംബർ 26 മുതൽ വരുന്ന വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്നും, കടലിൽ മൂന്ന് മുതൽ എട്ട് അടിവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത്…

Read More

ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിര്‍മിച്ച് ഖത്തര്‍

ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിര്‍മിച്ച് ഖത്തര്‍ റിക്കാഡ് സ്വന്തമാക്കി. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് കതാറയില്‍ 6 മീറ്റര്‍ നീളമുള്ള ബൊക്കെ നിര്‍മിച്ചത്. ബൊക്കെയ്ക്ക് ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചിരിക്കുന്നത്. പ്രാദേശികമായി ഉല്‍പാദിപ്പിച്ച പെറ്റൂണിയ പൂക്കള്‍ ഉപയോഗിച്ചാണ് ആറ് മീറ്റര്‍ നീളവും വീതിയുമുള്ള കൂറ്റന്‍ ബൊക്കെ നിര്‍മിച്ചത്. പലവര്‍ണങ്ങളിലുള്ള 5564 പൂക്കള്‍ ഇതിനായി ഉപയോഗിച്ചു. ഗിന്നസ് ബുക്കിലേക്കുള്ള പ്രവേശനം കേവലമൊരു റെക്കോര്‍ഡ് മാത്രമല്ലെന്നും സര്‍ഗാത്മകമായ പരിസ്ഥിതി സംരക്ഷണത്തിന് ലോകത്തോടുള്ള ഖത്തറിന്റെ സന്ദേശമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടേയും വരവിൽ റെക്കോർഡ് വർധനയെന്ന് കണക്കുകൾ

ന​വം​ബ​ർ മാ​സ​ത്തി​ൽ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും വ​ര​വി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ റി​പ്പോ​ർ​ട്ട്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ അ​ര​ങ്ങേ​റി​യ 2022 ന​വം​ബ​ർ മാ​സ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​മാ​ന​ങ്ങ​ളു​ടെ നീ​ക്കം, ച​ര​ക്കു നീ​ക്കം, യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ടു​വെ​ന്നാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​​ഭാ​ഗ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ. വി​മാ​ന​ങ്ങ​ളു​ടെ വ​ര​വി​ൽ ഏ​ഴു ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ 20,746 വി​മാ​ന​ങ്ങ​ൾ സ​ർ​വീസ് ന​ട​ത്തി​യ​പ്പോ​ൾ, ഇ​ത്ത​വ​ണ 22195 വി​മാ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചു….

Read More

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍ വലിയ ഉണര്‍വുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയര്‍ കാര്‍ഗോ, മെയില്‍ സര്‍വീസുകളും കൂടി. വിമാന സര്‍വീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്. 2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറില്‍ ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 32 ലക്ഷമായിരുന്നു.ഈ…

Read More

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം

തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. മഴയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കൊതുകുകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ, കൊതുകു കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…

Read More

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഖത്തറും ജോർദാനും

ഗാസയിൽ സമ്പൂര്‍ണ വെട‌ിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോര്‍ദാനും ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള യു.എന്‍ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗാസയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടി നിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.യുഎന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണം. ഗാസയിലേക്ക് മാനുഷിക…

Read More

തടവുകാരുടെ പുനരധിവാസം ; പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ത​ട​വു​കാ​രു​ടെ​യും ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ​വ​രു​ടെ​യും പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക വാ​രാ​ച​ര​ണ​വു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി.​സി.​സി യൂ​നി​ഫൈ​ഡ് ഇ​ൻ​മേ​റ്റ്സ് വീ​ക്കി​ന്റെ ഭാ​ഗ​മാ​യി മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ നാ​ലു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം, മോ​ചി​ത​രാ​യ ത​ട​വു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രി​പാ​ടി. ജ​യി​ൽ ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘പ്ര​തീ​ക്ഷ​യും തൊ​ഴി​ലും ന​ൽ​കാം’ എ​ന്ന…

Read More

ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം. ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങിലും വൻകരയുടെ കിരീടം പര്യടനം നടത്തും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രോഫി ടൂറിൽ ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ സബൂക് കുടുംബവും അനുഗമിക്കും. ഖത്തറിൽ മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ എന്നിവിടങ്ങളിലും സൌദിയിൽ റിയാദ് സിറ്റി ബൊലേവാദ്, മാൾ ഓഫ് ദഹ്റാൻ എന്നിവിടങ്ങളിലും ആരാധകർക്ക് ഏഷ്യൻ കപ്പ് കിരീടം കാണാം. ട്രോഫിക്കൊപ്പവും ഭാഗ്യചിഹ്നത്തിനൊപ്പവും ഫോട്ടോയെടുക്കാനും അവസരമുണ്ട്. യുഎഇയിൽ…

Read More

ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു

ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു. ഇതുലരെ ഖത്തർ നടത്തിയ സഹായങ്ങൾക്ക് പുറമേയാണ് പുതിയ സഹായ പദ്ധതി കൂടി നടപ്പിലാക്കുന്നത്. 30 വിമാനങ്ങളിൽ ഉൾക്കൊള്ളുന്നതിന് തുല്യമായ ദുരിതാശ്വാസ സാമഗ്രികളാണ് ഭീമനായ ചരക്കുകപ്പലിൽ ഉണ്ടാവുക. ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആരോഗ്യം, ഭക്ഷണം, പാർപ്പിടം മറ്റു ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി നിരവധി സുപ്രധാന ദുരിതാശ്വാസ സാമഗ്രികളാണ് കപ്പൽ വഹിക്കുന്നത്. ഡിസംബർ 13 ന് ദോഹയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം 1,464…

Read More

ഇന്ന് ഖത്തർ ദേശീയദിനം; ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി

ഇന്ന് ഖത്തർ ദേശീയ ദിനം. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കിയത്. കുവൈത്ത് അമീറിന്റെ വേർപാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷവേളയിൽ ഈ നാട് നൽകുന്ന സുരക്ഷിത ബോധത്തിനും സൌകര്യങ്ങൾക്കും ഭരണാധികാരികൾക്ക് നന്ദി പറയുകയാണ് പ്രവാസികൾ

Read More