ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷം വന്‍ വര്‍ധന

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷമുണ്ടായത് വന്‍ വര്‍ധന. ൪൦ ‌ലക്ഷം പേരാണ് 2023 ല്‍ ഖത്തറിലെത്തിയത്. ഖത്തര്‍ ടൂറിസമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഖത്തര്‍ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിയിരുന്നു. ഇതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടിയായതോടെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡിലെത്തി. ഹയ്യാ വിസ നീട്ടാനുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. നിരവധി പേരാണ് ഹയ്യാ, ഹയ്യാ വിത്ത് മി സൌകര്യങ്ങളിലൂടെ രാജ്യത്തെത്തിയത്. ഫോര്‍മുല വണ്‍, ജിംസ്, മോട്ടോ…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി. കോച്ച് മാന്‍സീനിയുടെ സംഘത്തില്‍ ലോകകപ്പ് ‌ടീമിലെ മിക്ക താരങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫുട്ബോള്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയവരാണ് സൗദി അറേബ്യക്കാര്‍. അന്നത്തെ ആരവം ലോകഫുട്ബോളിന്റെ പുതിയ കളിത്തട്ടായി സൗദിയെ മാറ്റി. റൊണാള്‍ഡോയും ബെന്‍സേമയും സാദിയോ മാനേയുമടക്കം ലോകോത്തര താരങ്ങള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞ കളിക്കാരുമായാണ് സൗദി ഏഷ്യാ കപ്പിനെത്തുന്നത്. ഒരുവര്‍ഷം കൊണ്ട് സൗദി താരങ്ങള്‍ക്ക് കിട്ടിയ മത്സര പരിചയം ചെറുതല്ല, അതിനാല്‍ തന്നെ ടീമില്‍ ആരാധകര്‍ക്കും…

Read More

ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു; പുതിയ നിരക്ക് പ്രാബല്യത്തിൽ

ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. ജനുവരിയിലെ ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കില്‍ മാറ്റമില്ല. 2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജിയാണ് ഇന്ധനവില പ്രഖ്യാപിക്കുന്നത്. ആഗോള എണ്ണവിപണിയിലെ നിരക്ക് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അതേസമയം യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ ഡീസൽ…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീം ഖത്തറിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ‌ഇന്ത്യയാണ്. വന്‍കരയുടെ ഫുട്ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. നായകന്‍ സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്താണ് ടീം ബസിലേക്ക് കയറിയത്. ടീം…

Read More

ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി

ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരീഷിലെത്തി. ഭക്ഷണം, മരുന്ന്, താല്‍ക്കാലിക താമസ സൌകര്യങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്. ഇതോടെ ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഖത്തരി വിമാനങ്ങളുടെ എണ്ണം 54 ആയി. പ്രമുഖ അറബ് രാജ്യങ്ങളിലധികവും ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി വിമാനങ്ങൾ അയക്കുന്നതും സഹായങ്ങളും തുടരുകയാണ്. അതിനിടെ യുദ്ധവിരാമത്തിനും ദ്വിരാഷ്ട്ര രൂപീകരണത്തിനും ആവശ്യമായ നടപടികളും നയങ്ങളും ചർച്ചകളും സജീവമായി നടത്തുന്നതിലും മുന്നിലാണ് ഖത്തറടക്കമുള്ള രാജ്യങ്ങൾ.

Read More

ഷെല്‍ കമ്പനിയുമായി ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്‍ കമ്പനിയുമായി അഞ്ച് വർഷത്തെ ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി.പ്രതിവർഷം 18 ദശലക്ഷം ബാരൽ വരെയാണ് ഷെല്ലിന് ഖത്തര്‍ നല്‍കുക.ജനുവരി മുതല്‍ തന്നെ ഷെല്ലിന് ഖത്തര്‍ ക്രൂഡോയില്‍ നല്‍കിത്തുടങ്ങും.ഖത്തര്‍ ലാന്‍ഡ്, മറൈന്‍ ക്രൂഡ് ഓയിലുകളാണ് കരാര്‍ വഴി ലഭ്യമാക്കുക. കരാറിൽ ഒപ്പുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു.ഷെല്ലുമായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും,…

Read More

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ഇന്ന് ഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെയും നേതൃത്വതിൽ…

Read More

ലുസൈല്‍ ബൊലേവാദിലെ പ്രധാന റോഡ് ഞായറാഴ്ച മുതല്‍ അടച്ചിടും

ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലുസൈല്‍ ബൊലേവാദിലെ പ്രധാന റോഡ് ഞായറാഴ്ച മുതല്‍ അടച്ചിടും. വരാനിരിക്കുന്ന പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 17 വരെ അടച്ചിടുമെന്ന് ലുസൈല്‍ സിറ്റി സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്. ലോകകപ്പ് സമയത്ത് ആരാധകരുടെ പ്രധാന സംഗമ കേന്ദ്രങ്ങളിലൊന്നായിരുന്നു ലുസൈല്‍ ബൊലേവാദ്. ഏഷ്യന്‍ കപ്പിനും സമാനമായ സംവിധാനങ്ങളൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More

വർഷാന്ത്യ ക്ലോസിങ്; ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

വർഷാന്ത്യ ക്ലോസിങ്ങിന്റെ ഭാഗമായി ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് പുതുവർഷ ദിനമായ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റി, ക്യുഎഫ്‌സി തുടങ്ങിയ ധനകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം അവധിയായിരിക്കും.

Read More

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി

ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർ‌ട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ…

Read More