ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ച ഒരുക്കി പട്ടം പറത്തൽ മേള

ഖ​ത്ത​റി​ന്റെ ആ​കാ​ശ​ത്ത് വ​ർ​ണ​ക്കാ​ഴ്ച​ക​ളു​മാ​യി പ​ട്ടം​പ​റ​ത്ത​ൽ മേ​ള​ക്ക് തു​ട​ക്ക​മാ​യി. 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​സി​റ്റ് ഖ​ത്ത​ർ പ​ട്ടം പ​റ​ത്ത​ൽ മേ​ള പ​ഴ​യ ദോ​ഹ തു​റ​മു​ഖ​ത്തെ ഗ്രാ​ൻ​ഡ് ക്രൂ​യി​സ് ടെ​ർ​മി​ന​ൽ പ​രി​സ​ര​ത്താ​ണ് ആ​രം​ഭി​ച്ച​ത്. വി​ചി​ത്ര​മാ​യ നീ​രാ​ളി​ക​ളും വ്യാ​ളി​ക​ളും മു​ത​ൽ ഗാം​ഭീ​ര്യ​മു​ള്ള സിം​ഹ​ങ്ങ​ൾ വ​രെ കാ​ഴ്ച​ക്കാ​രു​ടെ ഭാ​വ​ന​ക​ളെ പി​ടി​ച്ചി​രു​ത്തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​ട്ട​ങ്ങ​ളാ​ണ് ദി​നേ​ന ആ​കാ​ശ​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്. ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ തു​ട​രു​ന്ന മേ​ള പ്ര​വൃ​ത്തി എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് മൂ​ന്ന് മു​ത​ലും, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ്….

Read More

ഗാസയിലെ സംഘർഷം ; വെടി നിർത്തൽ സാധ്യതകൾ സജീവമാകുന്നു, ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്…

Read More

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പലസ്തീൻ ഫുട്ബോൾ ടീം അംഗങ്ങൾ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീനികളെ സന്ദര്‍ശിച്ച് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീം. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് ടീമംഗങ്ങള്‍ എത്തിയത്. തീരാവേദനകള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് ഏഷ്യന്‍ കപ്പ് വേദികള്‍ സമ്മാനിച്ചത്. വീറോടെ പൊരുതി പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ആ നാട‌ിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല, മത്സരങ്ങളുടെ ഇടവേളയിലാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഗാസക്കാരെ കാണാന്‍ താരങ്ങളെത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും, സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ…

Read More

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിമർശനങ്ങൾ തള്ളി ഖത്തർ. നെതന്യാഹു മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനും ഹമാസിനുമിടയിൽ ബന്ദി മോചനത്തിനും വെടിനിർത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം,ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും പോലെ തന്നെയാണ് ഖത്തർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയ വഴി മറുപടി നൽകിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് പ്രസ്താവന, എന്നാൽ…

Read More

സ്വയമേവ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

സ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു. 2024 ജനുവരി 15-നാണ് മൊവാസലാത് ഇക്കാര്യം അറിയിച്ചത്.ഏതാനം യാത്രക്കാരുമായാണ് ഈ സ്വയം പ്രവർത്തിക്കുന്ന ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. ഖത്തർ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പരീക്ഷണം. ഇലക്ട്രിക്ക് ബസ് നിർമ്മാണ കമ്പനിയായ യുടോങ്ങുമായി ചേർന്നാണ് ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. പടിപടിയായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി….

Read More

ഏഷ്യൻ കപ്പിന് വർണാഭ തുടക്കം; പലസ്തീനെ ചേർത്തുപിടിച്ച് ഉദ്ഘാടനം

ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന വേദിയിൽ പലസ്തീൻ ജനതയെ ചേർത്ത് പിടിച്ചാണ് ഖത്തർ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്തത്. ഉദ്ഘാടന വേദിയിൽ പലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അൽ ബത്താത്തിനെയും കൂട്ടിയാണ് ഖത്തർ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്. ടൂർണമെന്റിന്റെ പ്രതിജ്ഞ ചൊല്ലുന്നത് ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ ക്യാപ്റ്റനാണെന്നിരിക്കെയാണ് അത്തരമൊരു…

Read More

ഏഷ്യൻ കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം 2024 ജനുവരി 12 മുതൽ ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സ്റ്റേഷനുകളിൽ സാധുതയുള്ള ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകളുമായി (അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ, അല്ലെങ്കിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളായിരിക്കണം) എത്തുന്നവർക്ക് സൗജന്യ ഡേ പാസ് ലഭിക്കുന്നതാണ്. ഈ ഡേ പാസ് ഉപയോഗിച്ച്…

Read More

ഗാസയിലേക്ക് 60ാമത് വിമാനം അയച്ച് ഖത്തർ

ഖത്തറിൽനിന്നും സഹായവുമായി 60ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഭക്ഷ്യവസ്തുക്കളും, മരുന്നും, കമ്പിളി ഉൾപ്പെടെ ശൈത്യകാല അവശ്യവസ്തുക്കളുമായി 28 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗസ്സയിലേക്കയച്ചത്. ഒക്ടോബർ ഏഴ് മുതൽ തുടരുന്ന നിരന്തര സഹായങ്ങളുടെ തുടർച്ചയാണ് ചൊവ്വാഴ്ച അൽ അരിഷിലെത്തിയ 60ാമത്തെ വിമാനം. ഇതോടെ 1879 ടൺ വസ്തുക്കൾ ഖത്തർ ഗാസയിലേക്ക് അയച്ചു കഴിഞ്ഞു.

Read More

ഖത്തറിൽ യാചന ശ്രദ്ധയിൽപ്പെട്ടാൽ മെട്രാഷ് വഴി അധികൃതരെ അറിയിക്കാം

ഖത്തറിൽ യാചന ശ്രദ്ധയിൽപ്പെട്ടാൽ മെട്രാഷ് വഴി അധികൃതരെ അറിയിക്കാം. യാചന പൂർണമായും തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലെ കമ്യൂണിക്കേഷൻസ് വിത്ത് അസ് എന്ന വിൻഡോയിൽ റിപ്പോർട്ട് ബെഗ്ഗിങ് എന്ന ഒപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ഖത്തറിൽ യാചന നടത്തൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

Read More

ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ഈ മാസം 25ന് ആരംഭിക്കും

ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ഈ മാസം 25ന് പഴയ ദോഹ തുറമുഖത്ത് തുടങ്ങും. ഫെബ്രുവരി മൂന്നു വരെയായി 10 ദിവസം നീണ്ടുനിൽക്കുന്ന പട്ടം പറത്തൽ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പട്ടം പറത്തല്‍ സംഘങ്ങളെത്തും. 60 പട്ടം പറത്തല്‍ സംഘങ്ങളാണ് ഇത്തവണ ഖത്തറിന്റെ ആകാശത്ത് കൂറ്റന്‍ പട്ടങ്ങളുമായി വിസ്മയം തീര്‍ക്കാനെത്തുന്നത്. ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. ക്രൂയിസ് ടെർമിനലിന് മുന്നിലാണ് മേളയുടെ വേദി. തിരക്കേറിയ ക്രൂസ് സീസണിൽ…

Read More