
മാനുഷിക സഹായ വിതരണം; യു.എന്നും ഖത്തർ എയർവേസും ധാരണപത്രത്തിൽ ഒപ്പുവെച്ചു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായവസ്തുക്കൾ എത്തിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പരിശ്രമങ്ങൾക്ക് ഖത്തർ എയർവേസിന്റെ പിന്തുണ. ഇതുമായി ബന്ധപ്പെട്ട് യു.എൻ ഓഫിസ് ഫോർ കോഓഡിനേഷൻ ഓഫ് ഹ്യൂമൻ അഫയേഴ്സുമായി ഖത്തർ എയർവേസ് ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ എയർവേസിന്റെ 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും 70 ചരക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്കും സഹായവും അടിയന്തര സാമഗ്രികളും എത്തിക്കാൻ ധാരണയായതായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. വരുംവർഷങ്ങളിലും മാനുഷിക സേവന മേഖലകളിൽ പങ്കുവഹിക്കാൻ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ…