
സഞ്ചാരികളെ ആകർശിക്കാൻ ടൂറിസം റോഡ് മാപ്പ് തയാറാക്കി ഖത്തർ ടൂറിസം
രാജ്യത്തെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ ‘ടൂറിസം റോഡ് മാപ്പ്’ തയാറാക്കി ഖത്തർ ടൂറിസം. സാമ്പത്തിക വൈവിധ്യവത്കരണത്തിലും സുസ്ഥിര വികസനത്തിനും വിനോദസഞ്ചാര മേഖല നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടി സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മാർഗരേഖയാണ് പുറത്തിറക്കിയത്. 2030ഓടെ പ്രതിവർഷം ആറ് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഈ സംരംഭത്തിലൂടെ ഖത്തർ ടൂറിസം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം സന്ദർശകരെയാണ് ഖത്തർ സ്വാഗതം ചെയ്തത്. ഫിഫ ലോകകപ്പിന് ശേഷം 26 ശതമാനം വർധന രേഖപ്പെടുത്തിക്കൊണ്ടുള്ള വിനോദസഞ്ചാര മേഖലയിലെ വിജയകരമായ…