
ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത
ഖത്തറിന്റെ ചില ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരദേശത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക് ഭാഗത്ത് മഴയ്ക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റ്, ചെറിയ തോതിൽ മഴ, വടക്ക് ഭാഗത്ത് ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. രാത്രിയിൽ തണുപ്പിനും സാധ്യതയുണ്ട്. തീരദേശത്ത് തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 10 – 20 കിലോമീറ്റർ വേഗതയിലും ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. ഓഫ്‌ഷോർ മേഖലയിൽ 12 – 22…