
റമദാനിൽ ലക്ഷങ്ങളുടെ വിശപ്പകറ്റി റെഡ് ക്രസന്റ്; 16 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം പേർ
ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിൽ റമദാനിലുടനീളം നടത്തിയ പദ്ധതികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 രാജ്യങ്ങളിൽ ലക്ഷത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി. ‘ഫലപ്രദമായ ദാനം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കാമ്പയിൻ പൂർണ വിജയമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ഖത്തർ റെഡ്ക്രസന്റിന്റെ റമദാൻ ഇഫ്താർ പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിലധികം പേരിലേക്കാണ് ഭക്ഷ്യ സഹായങ്ങൾ എത്തിച്ചത്. നേരത്തേ ലക്ഷ്യംവെച്ച അഞ്ച് ലക്ഷത്തിനേക്കാൾ 29 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ അറിയിച്ചു….