
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി
ദോഹ: പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ ഖത്തറിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. മാർപാപ്പയുടെ വിയോഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അനുശോചനം റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെ പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര…