
ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിൽ പാർക്കുകളിലെ പുതിയ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. അൽ ഖോർ പാർക്കിൽ മുതിർന്നവർക്ക് 15 റിയാലും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 റിയാലുമായിരിക്കും പ്രവേശന ഫീസ്. വികലാംഗർക്ക് പ്രവേശനം സൗജന്യമാണ്. മറ്റു പരിപാടികൾ ഉള്ളപ്പോഴും ആഘോഷസമയങ്ങളിലും ഒരാൾക്ക് 50 റിയാലാകും ടിക്കറ്റ് നിരക്ക്. പാർക്കിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും 50 റിയാൽ നൽകണം….