
എടിഎം വഴിയും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്ന സ്കിമ്മിങ്ങിനെതിരെ മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്.എ.ടി.എം, പി.ഒ.എസ് മെഷീൻ ഉൾപ്പെടെ കാർഡ് സ്വൈപ്പ് ചെയ്യുന്ന യന്ത്രങ്ങളിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പിൻ നമ്പർ ഉൾപ്പെടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി നടത്തുന്ന സൈബർ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചു. സ്കിമ്മിങ് ഉപകരണം ഘടിപ്പിച്ച എ.ടി.എമ്മുകൾ എങ്ങനെ തിരിച്ചറിയാമെന്നും തട്ടിപ്പിന് ഇരയാകുന്നത് തടയാനുള്ള നടപടികളും ക്യൂ.സി.ബിയുടെ ‘എക്സ്’ പേജ് വഴി വിശദീകരിച്ചു. എ.ടി.എമ്മിൽ ഡാറ്റ…