
പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആവേശ ജയം.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തക്ക് ഏഴു റൺസിനിടെ ഓപ്പണർമാരായ സുനിൽ നരെയനെയും (5), ക്വിന്റൺ ഡിക്കോക്കിനെയും (2)…