പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തെരഞ്ഞെടുത്തു; ‘കുടിയേറ്റക്കാരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിലിറക്കുന്നു?’: ഭഗവന്ത് മൻ

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിൽ ഇറക്കുന്നു എന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് വിമാനം വീണ്ടും അമൃത്സറിൽ ഇറക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്തുകൊണ്ട് രാജ്യ തലസ്ഥാനത്ത് ഇറക്കാതെ അമൃത്സറിൽ വിമാനം ഇറക്കുന്നു എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം.  “അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം നാളെ അമൃത്സറിൽ ഇറങ്ങും. വിമാനം ഇറക്കാൻ അമൃത്സറിനെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം….

Read More

ഡൽഹിയിലെ തോല്‍വി; ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി, രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎൽഎമാർ

തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ഡൽഹി തോല്‍വിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎൽഎമാർ രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ. അതേസമയം സാഹചര്യം മുതലെടുക്കാന്‍ എംഎൽഎമാരുമായി കോൺഗ്രസ് ചർച്ച തുടങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

Read More

കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്; വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി: റോഡ് ഗതാഗതവും തടസ്സപ്പെട്ടു

കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോ​ഗമിക്കുന്നു. റോഡ്, റെയിൽ ​ഗതാ​ഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ റെയിൽ, റോ‍‍‍ഡ് ​ഗതാ​ഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം….

Read More

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ച നിലയിൽ; പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.  അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും  പാസ്റ്റർ ആവശ്യപ്പെട്ടു.  ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും…

Read More

അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല; ഐഒഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ എന്തെടുക്കുകയായിരുന്നുവെന്ന് ഭഗവന്ത് മൻ ചോദിച്ചു. അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ഭഗവന്ത് മൻ ചോദിച്ചു. ഇത് ആരുടെ കുറ്റമാണ്? മൂന്നു തവണ ഒരു ദിവസം വിജയിച്ച താരത്തിന്‍റെ എല്ലാ മത്സരങ്ങളും റദ്ദാക്കുന്ന നടപടിയാണുണ്ടായത്. ലക്ഷങ്ങള്‍ പ്രതിഫലം…

Read More

കങ്കണക്ക് അടിയേറ്റ സംഭവം, അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കർഷക നേതാക്കൾ

സിഐഎസ്എഫ് വനിതാ ഓഫിസർ എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.  കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് ​ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മൊഹാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; പഞ്ചാബില്‍ അഞ്ച് സീറ്റുകളില്‍ ആം ആദ്മി

പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ 117 കേന്ദ്രങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അഞ്ച് സീറ്റുകളില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ഗുരുദാസ്പൂരിൽ ബിജെപിയുടെ ദിനേഷ് സിംഗ് ബാബുവാണ് ലീഡ് ചെയ്യുന്നത്. പട്യാലയിൽ പ്രണീത് കൗറാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിലെ ആദ്യഘട്ടത്തിൽ ഖദൂർ സാഹിബിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്വന്ത് സിംഗ് സോഹലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ ഷേർസിംഗ് ഘുബായ (ഫിറോസ്പൂർ), ഗുർജീത് സിംഗ് (അമൃത്സർ), അമർ സിംഗ് (ഫത്തേഗഡ് സാഹിബ്), ചരൺജിത് സിംഗ് ചന്നി…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെ സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ട്രേഡ് യൂണിയന്‍ നേതാവ് പുര്‍ഷോതം ലാല്‍ ബില്‍ഗയെ ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി സിപിഐഎമ്മും പ്രഖ്യാപിച്ചു. പഞ്ചാബിലെ എഎപി, കോണ്‍ഗ്രസ് നേതാക്കളെ പഞ്ചാബിലെ ഇന്‍ഡ്യ ബ്ലോക്കില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. ആം…

Read More

പഞ്ചാബിൽ ഓപ്പറേഷൻ താമരയ്ക്ക് ശ്രമം ; എംഎൽഎ മാരെ വിളിച്ച നമ്പർ പുറത്തുവിട്ട് എഎപി

പഞ്ചാബിൽ ഓപ്പറേഷൻ താമര ആരോപണവുമായി ആം ആദ്മി പാർട്ടി. പണവും പദവിയും നൽകി എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഇന്നും കേജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പുറമെ പഞ്ചാബിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപണം. പഞ്ചാബിൽ ഓപ്പറേഷൻ താമരക്കുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞെന്ന്…

Read More

വൻ തിരിച്ചടി: എഎപി പാര്‍ട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു. പഞ്ചാബിൽ അധികാരം പിടിച്ച എഎപി ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസാണ് നിലവിൽ എഎപിയുടെ വലിയ എതിരാളി. എന്നാൽ സംസ്ഥാനത്തെ ശക്തിയിൽ താരതമ്യേന ദുര്‍ബലരാണ് ബിജെപി. ആകെയുള്ള…

Read More