
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് വിട നൽകും; പൊതുദർശനം പൂർത്തിയായി
ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് വിട പറയും. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദർശനം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.30ന് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. പതിനായിരങ്ങളാണ് പൊതുദർശനത്തിന് എത്തിയത്. ഒടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്….