ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്; പിഎസ്‍സി അം​ഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി

പിഎസ്‍സി അം​ഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയർമാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. വലിയ രീതിയിൽ മുൻകാല പ്രാബല്യമൊന്നും കൊടുക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ ന്യായീകരണം. കുറച്ച് നാളായി ധനകാര്യ വകുപ്പിൽ ഈ ഫയലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  

Read More

പിഎസ്‍സി അം​ഗങ്ങൾക്ക് വൻ ശമ്പള വർധന: ചെയർമാന് ജില്ല ജഡ്ജിക്ക് ലഭിക്കുന്ന പരമാവധി ശമ്പളം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അം​ഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അം​ഗങ്ങളുടെയും  ചെയർമാന്റെയും സേവന വേതര വ്യവസ്ഥകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

Read More

ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താനോ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈകോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്നും ഹൈകോടതി പറ‍ഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം…

Read More

പിൻവാതിൽ നിയമനമാണ് നടക്കുന്നത്; പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുന്നെന്ന് വിഷ്ണുനാഥ്

പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎൽ.എ. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഓ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ…

Read More

എയ്ഡഡ് അധ്യാപക നിയമനം; പിഎസ്‌സിക്ക് വിടണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശം

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. അതേ സമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്‌കൂൾ സമയം ക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്‌കൂളുകൾ…

Read More

പിഎസ്സി കോഴ വിവാദം: നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി

പിഎസ്സി കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളി, ജില്ലാ നേതൃത്വതതിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്.എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാർട്ടിയെ ഒരു വിഭാഗം തെട്ടിധരിപ്പിച്ചു. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാർട്ടിയില്‍ നിന്ന്  പുറത്താക്കിയ കാര്യം തന്നെ  അറിയിച്ചിട്ടില്ല. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. പ്രമോദിനെ പുറത്താക്കിയ വാര്‍ത്താകുറിപ്പ് പങ്ക് വച്ച സിപിഎം ജില്ലാ കമ്മറ്റി അംഗം…

Read More

പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങി; പ്രമോദ്  കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു.  വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും…

Read More

പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി അറിയാം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. 

Read More

എസ്ഐ ലിസ്റ്റിൽ അട്ടിമറി: പിഎസ്‌സി ഷോർട്‌ലിസ്റ്റ് പിൻവലിച്ചു

പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്‌സിയുടെ ഷോർട്‌ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിച്ചു. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ…

Read More

അതിവേഗ നിയമനവുമായി പിഎസ്‌സി

സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ അതിവേഗ നിയമനവുമായി പിഎസ്‌സി. 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.   മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം…

Read More