ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസ്; സത്യം പുറത്ത്, ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു: ഗണേഷ് കുമാര്‍

ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യുമെന്നും എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. 

Read More

അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബാബുവിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി ബാബുവിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

നടി ​ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ്  പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു.  പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നായിരുന്നു ​ഗൗതമിയുടെ പരാതി. 25…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കളക്ഷൻ ഏജന്റിൻറെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന്…

Read More