കാലുപിടിക്കേണ്ട അവസ്ഥ; താരങ്ങളാണ് ഇവിടെ മുതലാളി: അവഹേളനം സഹിച്ച നിർമാതാവാണ് താനെന്ന് ശ്രീകുമാരൻ തമ്പി

സിനിമാ നിർമാതാക്കൾ തമ്മിലെ പോര് മുറുകുന്നതിനിടെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് കവിയും സംവിധായകനും ഗാനരചയിതാവും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥയാണുള്ളതെന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ ശ്രീകുമാരൻ തമ്പി വിമർശിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ…

Read More

സിനിമ നിർമ്മിക്കരുത് എന്ന വാദം ശരിയല്ല; പ്രതിഫലകണക്ക് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിൽ പ്രതികരിച്ച് നടൻ ജയൻ ചേർത്തല

താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടൻ ജയൻ ചേർത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമ്മാതാക്കൾ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജയൻ ചേർത്തല പറഞ്ഞു. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാർ വാദം ജനങ്ങളുടെ കണ്ണിൽ…

Read More

‘കൂട്ടായെടുത്ത സമര തീരുമാനത്തെ സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റ്’; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിനെ  പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന. കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന്  പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തത്തെത്തി. പ്രശ്നങ്ങള്‍ സംഘനയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വമ്പന്‍മാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള പോരാണ് മലയാള സിനിമയില്‍. ഒരു ഭാഗത്ത് ജി.സുരേഷ് കുമാറിനൊപ്പം പരമ്പരാഗത സിനിമാ നിര്‍മാതാക്കളും. മറുവശത്ത് പ്രിഥ്വിരാജടക്കമുള്ള താരങ്ങളുടെ നിര…

Read More

ലാഭവിഹിതം നൽകിയില്ല; ‘ആർഡിഎക്‌സ്’ നിർമാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ആർഡിഎക്‌സ് സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സിനിമയുടെ എക്‌സിക്യൂട്ടീവ് നിർമാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്. സിനിമയ്ക്കായി താൻ മുടക്കിയത് ആറു കോടി രൂപയാണെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം…

Read More

യുവതാരം ആവശ്യപ്പെട്ടത് അഞ്ചുകോടി; ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമാതാക്കൾ

താരങ്ങളും സാങ്കേതിക വിദഗ്ധരും കുത്തനെ പ്രതിഫലമുയർത്തിയതോടെ മലയാള സിനിമ പ്രതിസന്ധിയിലേക്ക്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിരനായകരുടെ ചിത്രങ്ങൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്. നാലുകോടിക്കു മുകളിലാണ് എല്ലാ മുൻനിര നായകരുടെയും പ്രതിഫലം. മലയാളത്തിലെ ഒരു പ്രധാന യുവതാരം പുതിയ ചിത്രത്തിന് ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയാണ്. ഈ സിനിമ പൂർത്തിയാകുമ്പോൾ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഈ മുടക്കുമുതൽ തിയേറ്ററിൽനിന്നുമാത്രം…

Read More

ആർ.ഡി.എക്‌സ് നിർമാതാക്കൾക്കെതിരെ പരാതി; ആറുകോടി രൂപ നിക്ഷേപിച്ചു, ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി. വാഗ്ദാനംചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്ജന തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകി. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം…

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരേ ഇഡി അന്വേഷണം

മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ…

Read More

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ  ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതിൽ പൊലീസ് സമർപ്പിച്ച…

Read More

കരാർ ലംഘനം നടത്തി; നടൻ കമല ഹാസനെതിരെ പരാതിയുമായി നിർമ്മാതാക്കൾ

നടൻ കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നും ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്സ് എന്ന നിർമാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. 2015 ലാണ് ഉത്തമവില്ലൻ റിലീസ് ചെയ്തത്. കമൽഹാസന്റെ രചനയിൽ…

Read More

സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.  ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു…

Read More