‘സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള പ്രസ്താവന ഉചിതമല്ല; വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ’: സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് സാന്ദ്ര തോമസ്

സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർമാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പ്രതികരിച്ചു. ഈ രീതിയിൽ വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. പ്രശ്നങ്ങൾ സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം. മലയാള സിനിമയുടെ ഉയർന്ന ബജറ്റിനെ കുറിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ പ്രസിഡന്റ് ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പിരയിലാണെന്നും സാന്ദ്ര തോമസ് പരിഹസിച്ചു. ഒരു സിനിമയുടെ ബഡ്ജറ്റിനെകുറിച്ചുള്ള സുരേഷ് കുമാറിന്റെ പ്രസ്താവന ഉചിതമല്ല എന്നാൽ പത്രസമ്മേളനത്തിൽ…

Read More

ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ്; കിട്ടാനുള്ളത് രണ്ട് കോടിയിലധികം

സംവിധായകൻ ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ്‌ ടി കുരുവിള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു തനിക്ക് നൽകാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ്‌ ടി കുരുവിള പരാതി നൽയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം തേടി. ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ…

Read More

ലൈംഗികാധിക്ഷേപം നടത്തിയെന്ന് സാന്ദ്ര തോമസിന്റെ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു

ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിനു കേസ്‌ കൈമാറി. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സാന്ദ്ര തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സജി മോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും സസ്പെൻസ്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.രണ്ടരയ്ക്ക് മുൻപ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം. അതേസമയം നടി ര‌‌ഞ്ജിനിയും ദ്രുതഗതിയിൽ നീക്കം തുടങ്ങി. റിട്ട് ഹർജിയുമായി ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് ശ്രമം. ഇന്ന് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കെയാണ് നീക്കം.

Read More

‘അന്ന് വിസ്‌കി പരിധിയിൽ കൂടുതൽ കഴിച്ച ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാതായി, അത് വലിയ ഭാഗ്യമായി’; നിർമ്മാതാവ്

സിനിമാ കഥയേക്കാൾ രസകരങ്ങളാണ് സിനിമയ്ക്കുള്ളിലെ കഥകൾ. അത്തരത്തിലൊരു വിശേഷം പങ്കുവയ്ക്കുകയാണ് നിർമ്മാതാവായിരുന്ന സതീഷ് കുറ്റിയിൽ. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു സതീഷ്. കാക്കയ്ക്കും പൂച്ചയ്ക്കും എന്ന ചിത്രം പരാജയമായതോടെ അതിന്റെ സ്‌ക്രിപ്ട് റൈറ്ററും സംവിധായകനും കൂടി ഫ്രീ ആയിട്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് തുടങ്ങിയ സിനിമയായിരുന്നു കിണ്ണം കട്ട കള്ളൻ. ശ്രീനിവാസനായിരുന്നു നായകൻ. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഒന്നരലക്ഷം രൂപയാണ് ശ്രീനിവാസന്റെ പ്രതിഫലം. 25000 രൂപ അഡ്വാൻസ് കൊടുത്തു….

Read More

മകന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ല; ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്ക്, എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകും: സുരേഷ് ഗോപി

സൂപ്പർ സ്റ്റാറുകളുടെ മക്കൾ മറ്റേതെങ്കിലും നടന്മാരുടെ ചാൻസ് തട്ടിപ്പറിച്ചാണോ സിനിമയിൽ അഭിനയിക്കാൻ എത്തുന്നതെന്ന് ചോദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകൻ ഗോകുൽ സുരേഷിന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക് ‘ഈ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ. പിന്നെ എന്റെ മകന് വേണ്ടി എതെങ്കിലും നിർമ്മാതാവിനെ ഞാൻ വിളിച്ചിട്ടുണ്ടോ എന്ന് സ്ഥാപിക്ക്. ഞാൻ എല്ലാം…

Read More

ഫ്രോഡുകളെക്കൊണ്ട് കഷ്ടമാണ്; സിനിമ ഉപേക്ഷിക്കുന്നു: കിച്ചു ടെല്ലസ്

അജഗജാന്തരത്തിനു ശേഷം പ്രഖ്യാപിച്ച സിനിമ ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്. നിർമാതാക്കള്‍ അഡ്വാൻസായി തന്ന ചെക്ക് ഇതുവരെ മാറാൻ ആയിട്ടില്ല എന്നും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണെന്നും സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയില്‍ ഇവർ വലിയ കല്ലുകടിയാകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പില്‍ കിച്ചു ടെല്ലസ് പറയുന്നു.   കിച്ചു ടെല്ലസിന്റെ കുറിപ്പ് സിനിമാ മേഖലയില്‍. അങ്കമാലി ഡയറീസ്മുതല്‍ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ…

Read More

നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ല: സ്പൈസസ് പ്രൊഡ്യൂസർ

നടിയും നർത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന് വ്യക്തമാക്കി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി. തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും കമ്പനി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ആശാ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്. ”നന്ദി…. സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക് പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ ചമച്ച്‌ നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച്‌ എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക്…

Read More

വഞ്ചനാ കേസ്; നിര്‍മ്മാതാവ് ജോണി സാഗരിക പിടിയില്‍

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

Read More

മുൻ‌കൂറായി കൈപ്പറ്റി, പിന്നീട് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. ‘കൊറോണ കുമാർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി സിമ്പു മുൻ‌കൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന് നിർമാതാവ് ആരോപിക്കുന്നു. പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നൽകിയിരിക്കുന്നത്. മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്ന് ഇഷാരി ​ഗണേഷ് പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരങ്ങൾ. കമൽഹാസൻ…

Read More