3മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകും; ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി…

Read More