Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Prize Money - Radio Keralam 1476 AM News

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു

അടുത്ത ആഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കോടികളുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 2017ല്‍ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്ന് സമ്മാനത്തുക ഐസിസി 53 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയില്‍ വിവിധ വിഭാഗങ്ങളിൽ സമ്മാനത്തുകയായി ഐസിസി നല്‍കുന്നത്. കിരീടം നേടുന്ന ടീമിന് 2.24 കോടി യുഎസ് ഡോളര്‍ (ഏകദേശം 19.45 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 1.12 കോടി യുഎസ് ഡോളറാണ് (9.72…

Read More

20കാരൻറെ പാവക്കുട്ടി പ്രേമം…, അതിശയിച്ച് ലോകം; ഈ പ്രായത്തിലും കളിപ്പാട്ടമോ..?

എല്ലാവർക്കുമുണ്ടാകും, കുട്ടിക്കാലത്തു ഹൃദയത്തോടു ചേർന്നുനിൽക്കുന്ന, മറ്റുള്ളവയിൽനിന്നു വേറിട്ടുനിൽക്കുന്ന പ്രത്യേക പാവകൾ. യാത്ര ചെയ്യുമ്പേഴും അല്ലെങ്കിൽ ബന്ധുവീടുകളിലേക്കു വിരുന്നുപോകുമ്പോഴും ആ കളിപ്പാട്ടം കൂടെ കൂട്ടുകയും ചെയ്യും. ബാല്യത്തിൽ ഇത്തരം നിഷ്‌ക്കളങ്കതകൾ ഇല്ലാത്തവരായി ആരുണ്ട്! ഒരു പ്രായം കഴിഞ്ഞാൽ പാവകൾ ഷോകെയ്‌സിലേക്കു മാറും. കുട്ടിക്കാലത്തെ മധുരമുള്ള ഓർമകളായി ചിലർ വീടിനുള്ളിൽ സൂക്ഷിക്കും. അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ കളഞ്ഞുപോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ വേദനാജനകമായിരിക്കും അവസ്ഥ. സ്‌പെയിനിലെ പ്രധാനപ്പെട്ട നഗരമായ ബാഴ്‌സലോണയിൽ നടന്ന ഈ ‘പാവക്കഥ’ ഒരു കുട്ടിയുടേതല്ല, ഇരുപതു വയസുള്ള ചൈനീസ് പൗരൻറേതാണ്….

Read More

സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന്; മൈതാനവും മനസ്സും കീഴടക്കി സിറാജ്

പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് സിറാജ് സൺഡേയായിരുന്നു. ഏഷ്യാ കപ്പിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടുമ്പോൾ വിജയത്തിന് ചുക്കാൻ പിടിച്ചത് ആറ് വിക്കറ്റുകളുമായി സിറാജാണ്. സിറാജ് എറിഞ്ഞ നാലാം ഓവറാണ് ഇന്ത്യക്ക് ഏറെ നിർണായകമായത്. ആ ഓവറിൽ നാല് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം കയറിയത്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് മത്സരത്തിൽ സിറാജ് പിഴുതത്. ഏഷ്യാ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഒരോവറിൽ…

Read More

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനിമുതല്‍ തുല്യമായ സമ്മാനത്തുക. ഐസിസി തന്നെയാണ് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. എന്നാൽ 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ സുപ്രധാന തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന…

Read More