
ഷൈനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല; പ്രിയങ്ക അനൂപ്
ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ് രംഗത്ത്. വിൻസിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നുവെങ്കിലും അത് നേരത്തേ തന്നെ ആകാമായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു. സ്‌പോട്ടില്‍ പറയുക എന്നതാണ് തന്റെ നിലപാടെന്നും അതിനുള്ള ധൈര്യം കാണിക്കണമെന്നും അതല്ലാതെ കുറേ കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രിയങ്ക പറയുന്നു. ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്. കാരണം പുരുഷന്മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയും. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റി…