നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല; മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് പ്രിയാ വാര്യർ

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയാ വാര്യർ. സോഷ്യൽ മീഡിയയിലൂടെ താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയാ വാര്യർ. മുൻവിധികൾ കാരണമാണ് അവസരങ്ങൾ നഷ്ടപ്പെടുന്നതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അഭിമുഖത്തിലാണ് പ്രിയാ വാര്യർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘മലയാളത്തിൽ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല….

Read More