ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം ഇടമറ്റത്ത് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടാരത്തില്‍ രാജേഷാണ് മരിച്ചത്. 43 വയസായിരുന്നു. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രാജേഷ് ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ചാണ് നിന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍…

Read More

കെഎസ്ആർടിസിക്ക് തിരിച്ചടി ; സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ റദ്ദാക്കി

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. കെഎസ്ആർടിസിയെ സഹായിക്കാനായി ഗതാഗത വകുപ്പ് നടപ്പാക്കിയ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. 2020 സെപ്റ്റബർ 14നാണ് കെഎസ്ആര്‍ടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്‍റെ കരട് ഗതാഗതവകുപ്പ് പ്രസിദ്ധീകരിച്ചത്. പുതിയ സ്കീം പുറപ്പെടുവിച്ചാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, അതുണ്ടായില്ലെന്നും തങ്ങളെ കേട്ടില്ലെന്നും സ്കീം നിയമപരമല്ലെന്നുമുളള സ്വകാര്യ…

Read More

ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം; യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിക്ക് കൈക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഷമീറയെ…

Read More

നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രം; കൺസഷനു മാനദണ്ഡം യൂണിഫോമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷന്റെ പേരിൽ വിദ്യാർഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദനം ഏറ്റിരുന്നു. യൂണിഫോമും കാർഡും ഇല്ലാതെ കൺസഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന്…

Read More

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് ; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

സ്വകാര്യ ബസിൽ മൂന്നു രൂപയെ ചൊല്ലി തർക്കം; വയോധികനെ ചവിട്ടി താഴെയിട്ടതായി പരാതി

ഇരിങ്ങാലക്കുട കരുവന്നൂർ പുത്തൻതോട് വച്ച് സ്വകാര്യ ബസിൽനിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസിൽ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എട്ടുമന സ്വദേശിയായ പവിത്രൻ എന്ന (68) വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു. മൂന്നു രൂപയെ ചൊല്ലുള്ള തർക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി പെരുമാറിയത്. പുത്തൻതോട് ബസ്…

Read More

കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു

ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ ബസുകൾ ഭാഗികമായാണ് സർവീസ് തുടങ്ങിയത്. തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. അപ്രതീക്ഷിത സമരത്തിൽ രോഗികളും വിദ്യാർത്ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂർ, കോഴിക്കോട് – തൃശൂർ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.

Read More

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 24 മുതൽ സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 24 മുതൽ സമരത്തിലേക്ക്. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ മാസങ്ങൾക്കു മുൻപ് തന്നെ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Read More

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുകയും ബസ് സര്‍വീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകും. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകള്‍ക്ക്…

Read More

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചിയിൽ അമിതവേഗതയിൽ സ‌ഞ്ചരിച്ച സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാർ എന്നയാളാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വൈപ്പിൻ സ്വദേശി ആന്‍റണിയാണ് അപകടത്തിൽ മരിച്ചത്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ…

Read More