
സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റം; എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് ഇ.പി ജയരാജൻ
സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പണ്ട് ഭൂമി പരന്നാതാണെന്ന് പഠിച്ചിരുന്നു. ഇപ്പോൾ ഭൂമിക്ക് അണ്ഡാകൃതിയാണെന്നാണ് പഠിക്കുന്നത്. അതു പോലൊരു മാറ്റമാണ് സർക്കാർ നിലപാടെന്നും ഇ.പിയുടെ ന്യായീകരണം. സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് നേരത്തെ മന്ത്രിസഭാ അനുമതി നൽകിയിരുന്നു. കേരളത്തിൽ വിദേശ, സ്വകാര്യ…