നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണം; കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി: പ്രതികളായ 3 വിദ്യാര്‍ത്ഥിനികൾക്ക് സസ്പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസിൽ ജാമ്യത്തിലാണിപ്പോള്‍. ഇതിനിടെയാണ് മൂന്നു പേരെയും കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. അതേസമയം, നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പൊലീസിൽ…

Read More

ഫോണിൽ വിളിച്ച് ഭീഷണി; ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് പോലീസിൽ പരാതി നൽകി. ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രിൻസിപ്പലിന്റെ പരാതിയിൽ അഭിഭാഷകരായ അഡ്വ. കൃഷ്ണരാജ്, അഡ്വ.ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. എം.എം. ലോറൻസിന്റെ മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അഭിഭാഷകർക്കെതിരേ ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് ഓഫീസിൽ കയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ്…

Read More

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; മുൻ പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, ആർ.ജി. കാർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. സന്ദീപ് ഘോഷ് നൽകിയ മൊഴികളും ആശുപത്രി രേഖകളും തീരെ ഒത്തുപോകുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പതിമൂന്നു മണിക്കൂറാണ് ഇയാളെ സിബിഐ ശനിയാഴ്ച ചോദ്യം ചെയ്തത്. അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി മാതാപിതാക്കൾ അന്വേഷണസംഘത്തിന് കൈമാറി. ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ സഞ്ജയ് റോയുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഏതെങ്കിലും…

Read More

ഫേഷ്യലിനിടയിൽ പിടികൂടിയ അധ്യാപികയെ കടിച്ചുമുറിച്ച് പ്രിൻസിപ്പൽ

സ്കൂൾ പ്രവർത്തനസമയത്ത് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന, നിരവധി ആരോപണങ്ങൾ നേരിടുന്ന പ്രിൻസിപ്പലിനെ കൈയോടെ പൊക്കിയ സഹപ്രവർത്തകരിലൊരാളെ മർദിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു പ്രധാന അധ്യാപിക. ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു സംഭവം. പ്രധാന അധ്യാപിക സംഗീത സിംഗ് പ്രവൃത്തിസമയത്ത് മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയായിരുന്നു. വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തായിരുന്നു സൗന്ദര്യവർധക ചികിത്സ. പ്രിൻസിപ്പലിനു ഫേഷ്യൽ ചെയ്തുകൊടുക്കുന്നത് അതേ സ്കൂളിലെ ജീവനക്കാരിയാണോ…

Read More

സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു. സൗദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍…

Read More

കുസാറ്റ് ദുരന്തത്തിൽ സർവകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്

കുസാറ്റ് ദുരന്തത്തിൽ സർവകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എന്‍ജിനീയറിങ് പ്രിൻസിപ്പാൾ രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. കത്ത് ലഭിച്ചിട്ടും രജിസ്ട്രാർ നടപടി എടുത്തില്ല എന്നാണ് ആരോപണം. ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പളിന്‍റെ പേരിൽ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ…

Read More

ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ​ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്ത്. വിദ്യാർഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സുതാര്യമായിട്ടാണ് സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും…

Read More

എസ്എഫ്ഐ ആൾമാറാട്ടം; പ്രിൻസിപ്പൽ ഷൈജുവിന് സസ്പെൻഷൻ

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസിയായി ആള്‍മാറാട്ടത്തിലൂടെ എസ്എഫ്ഐ നേതാവിന്‍റെ പേര് സര്‍വ്വകലാശാശാലയെ അറിയിച്ച സംഭവത്തില്‍ കോളേജ് മാനേജ്മെന്‍റ് നടപടി പ്രഖ്യാപിച്ചു.പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ മാനേജ്മെന്‍റ്  സസ്പെൻഡ് ചെയ്തു.ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. നടപടിക്ക് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ  പൊലീസ്   ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ  അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്.    കോളേജിൽ നിന്ന്  തെരഞ്ഞെടുപ്പ് രേഖകളും പൊലീസ്  ശേഖരിക്കും.  ഇതിന് ശേഷമാകും …

Read More