
സൂരജിന്റെ മരണം ശ്വാസംമുട്ടി; കഴുത്തിനേറ്റ പരിക്കും മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് ചേവായൂരിൽ കൊല്ലപ്പെട്ട മായനാട് സ്വദേശി സൂരജിന്റെ (20) മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കഴുത്തിനേട്ട പരിക്കും മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ അച്ഛനെയും മക്കളെയും ഉൾപ്പെടെ 10 പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെ ഉൾപ്പെടുന്നു.18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെ ഒരു സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി…