ചർച്ചയ്‌ക്കുള്ള സർക്കാർ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ; സൂചനാ പണിമുടക്ക് ഉടനില്ല

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്‌ക്കുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി പത്താം തീയതിക്ക് ശേഷം ചർച്ച നടത്തും. അതിന് ശേഷം ആയിരിക്കും സൂചനാ പണിമുടക്കിൽ തീരുമാനം എടുക്കുക. സിനിമാ സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സിനിമയിലെ വയലൻസ് വിഷയത്തിൽ സെൻസർ ബോർഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു. സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കും അതിൽ സംശയമെന്തെന്നും…

Read More

‘സ്ത്രീജനങ്ങൾ  തന്ന  വലിയ  പിന്തുണയ്ക്ക്  നന്ദി; പുരുഷന്മാർക്കും  കുടുംബങ്ങൾക്കും  വേണ്ടിയുള്ള  പോരാട്ടം’: രാഹുൽ  ഈശ്വ‌ർ

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വ‌ർ. ഹണിറോസിനോടുള്ള ആദരവോട് കൂടിയ വിമർശനമാണ് താൻ നടത്തിയതെന്നാണ് രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായും തെറ്റിനെ തെറ്റായും എടുക്കുമെന്ന് രാഹുൽ പറഞ്ഞു. കേസ് വന്നാലും ഇതിൽ ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന…

Read More

‘പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുർബലപ്പെടുത്തി’; പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്ന് പി സരിൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ രംഗത്ത്. വിഡി സതീശനാണ് സംഘടന സംവിധാനം ദുർബലപ്പെടുത്തിയത്. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ തുറന്നടിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും….

Read More

‘തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നു’; പൂരം കലക്കിയതാണെന്ന ആരോപണങ്ങൾ ശരിവെച്ച് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം കലക്കിയതാണെന്ന ആരോപണങ്ങൾ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും…

Read More

വിവാദങ്ങളിൽ മൗനം വെടിയുമോ?; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും, രാവിലെ 11ന് വാർത്താസമ്മേളനം

എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ച മുതൽ പിആർ ഏജൻസിയെ ഉപയോഗിച്ചുള്ള പരാമർശം വരെ നീണ്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പൊതുപരിപാടികളിൽ ഉൾപ്പെടെ പിആർ ഏജൻസിയെക്കുറിച്ച് പരാമർശിക്കാതെയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിന് സിപിഐ സമ്മർദം കടുപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള…

Read More

തൃശൂർ പൂര വിവാദത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ചു, റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു; മുഖ്യമന്ത്രി

തൃശൂര്‍ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി. അത് നടക്കുന്നുണ്ട്. വസ്തുതകള്‍ക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി. അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടര്‍ന്ന് 24ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ആ…

Read More

‘വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട’; കേരളത്തെ തകർക്കാനുള്ള നീക്കങ്ങൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച്…

Read More

‘എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും, മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല’; എ വിജയരാഘവൻ

എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പി.വി. അൻവർ എം.എൽ.എ. സ്വതന്ത്രനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സ്വതന്ത്രമാണെന്നും അത് അങ്ങനെ കണ്ടാൽ മതിയെന്നും എ. വിജയരാഘവൻ പറഞ്ഞു. ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സിപിഎമ്മും സർക്കാരും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി.യുടെ കൂടിക്കാഴ്ച സിപിഐയിൽ നിന്ന് വിമർശനമുയരുന്നത് സംബന്ധിച്ച ചോദ്യത്തിന്, ‘സി.പി.ഐ. ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ്. അവർ അവരുടെ അഭിപ്രായം…

Read More

ഇനി കണ്ടെത്താനുള്ളത് 118 പേരെ; 401 ഡിഎൻഎ പരിശോധന പൂർത്തിയായി; ചാലിയാറിൽ വെള്ളിയാഴ്ച വരെ തിരച്ചിൽ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ…

Read More

വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

വയനാട്ടിലുണ്ടായത് നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞുങ്ങൾ ഉൾപ്പടെ മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേർ ഒഴുകിപ്പോയി. ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ…

Read More