
ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
തലശ്ശേരിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗർഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തിൽ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി…