
പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി
ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ആണ് ഖത്തറിൽ നിര്യാതനായത്. സ്വകര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കിഴിവീട്ടിൽ കുമാരന്റെയും ശാരദയുടെയും മകനാണ്. ഭാര്യ അനു റിജേഷ്. മകൾ അർച്ചനമൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.