
‘അഭിപ്രായം ഇനിയും പറയും; ലേഖനം തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ’: നിലപാട് കടുപ്പിച്ച് ശശി തരൂർ
വ്യാപക വിമർശനങ്ങൾക്കിടയിലും കേരളത്തിലെ ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താതെ ശശി തരൂർ. മാറ്റിപ്പറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂർ. പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കിൽ അതും ചർച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാർട്ടിയെ തരൂർ വീണ്ടും വീണ്ടും കടുത്തവെട്ടിലാക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറുമടക്കം പാർട്ടിനേതാക്കൾ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല. ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന…