സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്; സലാമ പ്ലാറ്റ്ഫോം വഴി 2 മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം

പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Read More

തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല; ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്: രമേശ് ചെന്നിത്തല

കോൺഗ്രസ് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല സരിനുമായി സംസാരിച്ചപ്പോൾ ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്. സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നെങ്കിൽ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നു എന്നും താത്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി അല്ല, മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കുന്നത് പാർട്ടിയുടെ നയമാണ്. സരിനെതിരെയുള്ള നടപടി പാർട്ടിയാണ് തീരുമാനിക്കേണ്ടത്…

Read More

 എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഇന്ന് നടപടിക്ക് സാധ്യത

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വിശദീകരണത്തിൽ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഡിജിപിയുടെ റിപ്പോർട്ടിലുളളത് കണ്ടെത്തലുകൾ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാർശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിൽ മുന്നിലുള്ള സിപിഐയിൽ വിഷയം…

Read More

ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം: നിയുക്ത മന്ത്രി ഒ. ആർ കേളു

സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്ന് നിയുക്ത മന്ത്രി ഒ.ആർ.കേളു. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല. ഭൂമി വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ…

Read More

ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: തീരുമാനമെടുക്കേണ്ടത് ഹമാസെന്ന് ജോ ബൈഡൻ

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്. ‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും.” ബൈഡൻ പറഞ്ഞു. തങ്ങൾ നൽകിയ…

Read More