സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റം; എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് ഇ.പി ജയരാജൻ

സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പണ്ട് ഭൂമി പരന്നാതാണെന്ന് പഠിച്ചിരുന്നു. ഇപ്പോൾ ഭൂമിക്ക് അണ്ഡാകൃതിയാണെന്നാണ് പഠിക്കുന്നത്. അതു പോലൊരു മാറ്റമാണ് സർക്കാർ നിലപാടെന്നും ഇ.പിയുടെ ന്യായീകരണം. സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് നേരത്തെ മന്ത്രിസഭാ അനുമതി നൽകിയിരുന്നു. കേരളത്തിൽ വിദേശ, സ്വകാര്യ…

Read More

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം; കേരളത്തിന് ദേശീയ പുരസ്‌കാരം

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന…

Read More

ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങിപ്പോയാൽ കേരളത്തിന് വേണ്ടി ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റാതെയാകും: സുരേഷ് ഗോപി

കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ഡൽഹിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ഗോപി. ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങിപ്പോയാൽ കേരളത്തിന് വേണ്ടി ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റാതെയാകും. മന്ത്രി സ്ഥാനം ചങ്ങല പോലെയാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.  കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും.10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യമെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. വോട്ടുകൾ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ​ഗോപി…

Read More

തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ മുന്നോട്ട്. 32212 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

Read More

‘സമ്മർദ്ദം ഉണ്ടാകും; അതിനോട് വളഞ്ഞുകൊടുക്കാൻ പാടില്ല’: കണ്ണൂർ മുൻ വി.സി

സ്ഥാനത്ത് ഇരിക്കുന്നവർ സമ്മർദം ഉണ്ടായാലും വളഞ്ഞ് കൊടുക്കാൻ പാടില്ലല്ലോയെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്നുള്ള ഡപ്യൂട്ടേഷനിലാണ് പ്രഫ. ഗോപിനാഥ് കണ്ണൂർ വിസിയായി പ്രവർത്തിച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സർവകലാശാലയിലെത്തി പഴയ പോസ്റ്റിലേക്ക് തിരികെ പ്രവേശിക്കാൻ കത്തുനൽകി. പഠിപ്പിക്കുക എന്നതാണ് കർത്തവ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് നിയമിച്ച ആൾക്കാരോടു ചോദിക്കണം. എന്നോടല്ല. ബാഹ്യസമ്മർദ്ദം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാ അധികാരവും ഉള്ളയാളല്ലേ….

Read More

സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ

സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സ്ഥാനം ഒഴിയുന്നതായി രാജ്ഭവൻ രേഖാമൂലം സർക്കാരിനെ അറിയിച്ചു. ശിശുക്ഷേമ സമിതിയിലെ അഴിമതികളും കെടുകാര്യസ്ഥതയും സംബന്ധിച്ച് രാജ്ഭവന് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ അന്വേഷണം നടത്തി ഈ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇതിൻമേൽ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല….

Read More