ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവം: സഹപാഠി പോലീസ് പിടിയിൽ

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഉത്തരവാദിയായസഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ സൗത്ത് പൊലീസാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. കഴിഞ്ഞ മാസമാണ് 17 കാരി സ്വകാര്യ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ ഒളിവിൽ പോവുകയായിരുന്നു. പോക്‌സോ നിയമം അനുസരിച്ചാണ് കൂട്ടുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

Read More

മോൻസണെതിരായ പോക്സോ കേസിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നായിരുന്നു മോന്‍സന്റെ ആരോപണം. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. കേരള പൊലീസിൽ അടക്കം സ്വാധീനമുള്ള ഒരു വനിതയാണ് കേസുകൾക്ക്…

Read More