ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്; ഗാസയിൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മാർപാപ്പയുടെ പ്രതികരണം. ‘കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ ആരും സംഘർഷത്തിന്റെ ഇരകളാകരുത്. ഗാസയിൽ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങൾ മാനിക്കപ്പെടണം. അവിടത്തെ മുഴുവൻ ജനങ്ങളെയും സഹായിക്കാൻ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും…

Read More

വാർത്തകൾ ചുരുക്കത്തിൽ

ഇന്ത്യയെയും ഇന്ത്യക്കാരെയും വീണ്ടും വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിൻ. പ്രതിഭയും ഉൽക്കർഷേച്ഛയുമുള്ള ജനതയാണ് ഇന്ത്യയുടേതെന്നും വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ അസാമാന്യ നേട്ടങ്ങൾ കൈവരിക്കുമെന്നും പറഞ്ഞ പുടിൻ അതിനുള്ള സാമർഥ്യം ഇന്ത്യയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു. …………………. എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തിരുവനന്തപുരം കോർപറേഷൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് കത്തയച്ചത്. …………………. ഇന്ത്യൻ ബഹിരാകാശ ഗവേഷണ…

Read More