‘പരസ്പരം ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ല’; ഫ്രാൻസിസ് മാർപ്പാപ്പ

മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.  ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ…

Read More

ക്രിസ്തുമസിനെ വരവേറ്റ് ലോകം ; ക്രിസ്തുമസ് സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും…

Read More

ഹമദ് രാജാവിൻ്റെ സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കൈമാറി

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി. റോ​യ​ൽ കോ​ർ​ട്ടി​ലെ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി വ​ത്തി​ക്കാ​നി​ലെ​ത്തി​യാ​ണ് രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി​യ​ത്. ബ​ഹ്‌​റൈ​നും വ​ത്തി​ക്കാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. കി​ങ് ഹ​മ​ദ് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യും വ​ത്തി​ക്കാ​ൻ അ​പ്പ​സ്‌​തോ​ലി​ക് ലൈ​ബ്ര​റി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഹ​മ​ദ് രാ​ജാ​വ് സ​​ന്ദേ​ശ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. 15ആം ​നൂറ്റാ​ണ്ടി​ൽ സ്ഥാ​പി​ത​മാ​യ…

Read More

യുഎസ് തിരഞ്ഞെടുപ്പിൽ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ മാർപാപ്പ; ട്രംപിനും കമലയ്ക്കും വിമർശനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

Read More

ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ദിലിയില്‍ ആവേശോജ്വല വരവേല്പ്

കത്തോലിക്കാ രാജ്യമായ കിഴക്കൻ തിമോറില്‍ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി. പാപ്പുവ ന്യൂഗിനിയയിലെ സന്ദർശനം പൂർത്തിയാക്കി പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് (ഇന്ത്യൻ സമയം രാവിലെ 10.50) കിഴക്കൻ തിമോർ തലസ്ഥാനമായ ദിലിയില്‍ എത്തിയ മാർപാപ്പയെ പ്രസിഡന്‍റ് ജോസ് റാമൊസ് ഹൊർതയും പ്രധാനമന്ത്രി ക്സാനന ഗുസ്മാവും ചേർന്നു വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ സ്വീകരണമേറ്റുവാങ്ങിയ മാർപാപ്പ രാജ്യത്തെ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ, നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്തു. തിമോർ ജനതയുടെ ദൈവവിശ്വാസം അവരുടെ സംസ്കാരമാകട്ടെയെന്നു മാർപാപ്പ പറഞ്ഞു….

Read More

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ ; ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ആയേക്കും. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ഇന്നലെയാണ് മോദി ഇറ്റലിയിലേക്ക് തിരിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ,…

Read More

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു ; നാളെ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നതെന്നതു ശ്രദ്ധേയം. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. മോദിയെ കൂ‌ടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ…

Read More

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്

ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്ന്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മാർപാപ്പ അടുത്ത വർഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു. ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്,…

Read More

“യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുന്നു”; ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ

ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്ന് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ 6500ഓളം വിശ്വാസികൾ പങ്കെടുത്ത സായാഹ്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണിൽ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്നാണ് ഇസ്രയേല്‍ – ഹമാസ് യുദ്ധം പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞത്- “ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ,…

Read More

പശ്ചിമേശ്യൻ സംഘർഷം; രണ്ട് സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടാവുകയാണ് പരിഹാരം, ഫ്രാൻസിസ് മാർപ്പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം ഉണ്ടാകണമെങ്കിൽ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ ഉണ്ടാവുകയാണ് പരിഹാരമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തെ പിന്തുണച്ചത്. വിശുദ്ധ നാട്ടിലെ യുദ്ധം ഭയപ്പെടുത്തുന്നത് ആണ്. ഇതെങ്ങനെയാണ് അവസാനിക്കാൻ പോകുന്നത്? അക്രമത്തിന്റെ വ്യാപനം എന്നാൽ കൂടുതൽ ജീവനുകൾ ഇല്ലാതാവലാണ്. ഏറ്റവും യുക്തമായ പരിഹാരം രണ്ടു രാജ്യങ്ങൾ ആണെന്നും പോപ്പ് പറഞ്ഞു.

Read More