
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് മോദിയും രാഹുലും
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മോദിയും രാഹുലും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറിൽ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കും. ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി…