ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണം

കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നുമാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ നിലവിൽ പുരോ​ഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി…

Read More

ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ; മർപാപ്പയ്ക്ക് സമ്മാനിച്ചു

ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം സ്മ​ര​ണി​ക മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ലാം, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് സ​മ്മാ​നി​ച്ചു. ‘മ​നു​ഷ്യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നാ​യി കി​ഴ​ക്കും പ​ടി​ഞ്ഞാ​റും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ 2022 ന​വം​ബ​റി​ൽ ന​ട​ന്ന ഫോ​റ​ത്തി​ന്റെ സ്മ​ര​ണി​ക​യാ​ണ് സ​മ്മാ​നി​ച്ച​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ട​ന്ന ഫോ​റ​ത്തി​ൽ അ​ൽ അ​സ്ഹ​റി​ലെ ഗ്രാ​ൻ​ഡ് ഇ​മാ​മും മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ത​യീ​ബും 79…

Read More

ഗുരു ലോകത്തിന് നൽകിയത് എല്ലാ മനുഷ്യരും ഒരു കുടുംബമെന്ന സന്ദേശം; തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തി: മാർപാപ്പ

ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും  മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

Read More

ഇസ്രയേൽ – ഹമാസ് യുദ്ധ വാർഷികത്തിൽ ലോകരാജ്യങ്ങളെ വിമർശിച്ച് മാർപാപ്പ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ പശ്ചിമേഷ്യയിലെ കത്തോലിക്കർക്ക് തുറന്ന കത്തുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ലോകശക്തികളുടെ നാണംകെട്ട പിടിപ്പില്ലായ്മയെ മാർപാപ്പ വിമർശിച്ചു. “ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചു.”- മാർപാപ്പ കുറിച്ചു. “രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം…

Read More

ഇറ്റലിയിൽ ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണം: ഫ്രാൻസിസ് മാർപാപ്പ

ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ജനനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നുവെന്ന് കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മയിൽ പാപ്പ പറഞ്ഞു. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാർഥത, ഉപഭോഗസംസ്കാരം, വ്യക്തിമാഹാത്മ്യവാദം എന്നിവ ആളുകളെ തൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്നമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികളില്ലാത്ത, പട്ടികളെയും പൂച്ചകളെയും പോലുള്ള വസ്തുക്കളെ നിറച്ച വീടുകൾ…

Read More

ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്; മാർപ്പാപ്പയുടെ തീരുമാനം എല്ലാ പള്ളികളിലും നടപ്പാക്കണമെന്നും നിർദേശം

സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം. 1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ്…

Read More

അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്; വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം: മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവില്‍ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിലവില്‍ നിയമവിരുദ്ധമാണ്….

Read More

ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർപ്പാപ്പ ദുബൈയിൽ എത്തില്ല; പിൻമാറ്റം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധം; ‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’: സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാന ആഹ്വാനം.  ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഗാസയിലേക്ക് സഹായങ്ങള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ ചര്‍ച്ച നടത്തി. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഭരണതലവന്മാരുമായും ബൈഡന്‍…

Read More

ബ​ന​ഡി​ക്ട് പതിനാറാമ​​ൻ അന്തരിച്ചു

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ നയിച്ച ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. 2005 മു​ത​ൽ 2013 വ​രെ മാ​ർ​പാ​പ്പ​യെ​ന്ന നി​ല​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ന​യി​ച്ചയാളാണ് ബ​ന​ഡി​ക്ട് 16-ാമ​ൻ. പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28നാണ് അദ്ദേഹം ​സ്ഥാ​ന​ത്യാ​ഗം ചെയ്തത്.

Read More