കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവുണ്ടെന്ന് പോലീസിനെ അറിയിച്ചത് പ്രിൻസിപ്പൽ

കളമശ്ശേരി ഗവ.പോളിടെക്നിക് കോളജിൽ ലഹരി വസ്തുക്കൾ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ. 14-ാം തീയതി കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്. കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണർക്ക് 12-ാം തീയതി പ്രിൻസിപ്പൽ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി പോളിടെക്നിക് കോളജിന്‍റെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

Read More

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ട; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ അന്വേഷണത്തിന് കോളജ് നാലം​ഗ അധ്യാപക സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ…

Read More

റാഗിംഗിനിടെ മർദ്ദനം; നെയ്യാറ്റിൻകര പോളിടെക്നിക്ക് വിദ്യാർഥി അവശനിലയിൽ

നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നിക്ക് കോളേജിൽ സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കിയ വിദ്യാർഥി അവശനിലയിൽ. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നാംവർഷ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ വിദ്യാർഥി ചെങ്കൽ സ്വദേശിയായ അനൂപാണ് റാഗിങ്ങിന് ഇരയായത്. 20ഓളം വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. അവശനായ അനൂപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആയുർവേദ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് ഇരുപതുപേർക്കെതിരേ കേസെടുത്തു. സീനിയർ വിദ്യാർഥികളായ എബിൻ, ആദിത്യൻ, അനന്തു, കിരൺ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത്…

Read More