‘രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു’: ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി

യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.​ യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം…

Read More

മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ സത്യസന്ധമായ രാഷ്ട്രീയ ഇച്ഛാശക്തി വേണം; രാഷ്ട്രപതി ഭരണം പരിഹാരമല്ല: ഇറോം ശർമിള

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് മണിപ്പൂരിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമിള. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം മാത്രമാണ് ഇതെന്നും അവർ പറഞ്ഞു. ”രാഷ്ട്രപതി ഭരണം ഒന്നിനും പരിഹാരമല്ല. മണിപ്പൂരുകാർ ഒരിക്കലും ഇത് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അത് യാഥാർഥ്യമായതിനാൽ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രം മുൻഗണന നൽകണം. അടിസ്ഥാന സൗകര്യങ്ങളും വികസനവും ഒരുക്കുന്നതിന് വ്യവസായികളായ സുഹൃത്തുക്കളിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കണം….

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം; ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു: ഷാഫി പറമ്പിൽ 

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു. ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് ബിജെപി മുന്നണി (സിപിഎം ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം…

Read More

ബി ജെ പി യെ ബാലൻസ് ചെയ്യിക്കാൻ സി പി എം തയ്യാറാക്കിയ തിരക്കഥ; രാഹുലിന്റെ കാറിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ്: സതീശൻ  

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്ന് ചോദിച്ച സതീശൻ ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു.  രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങൾ. സിപിഎമ്മിൻ്റെ അടിമക്കൂട്ടമായ പൊലീസ്…

Read More

‘തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്ന് ജലീൽ

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും  കെ ടി ജലീൽ അറിയിച്ചു. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ…

Read More

പൂരം കലക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ: വി.എസ് സുനിൽ കുമാർ

പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. റിപ്പോർട്ടിൻമേൽ സർക്കാർ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തിൽ അഭിപ്രായം പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.  റിപ്പോർട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതൽ നടപടി ആവശ്യമാണോ എന്ന് സർക്കാർ തീരുമാനിക്കുമെന്ന് സുനിൽ കുമാർ വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ…

Read More

വയനാട് ദുരന്തം: കേന്ദ്രവും സംസ്ഥാനവും രാഷ്ട്രീയ വാഗ്വാദം അവസാനിപ്പിക്കണം, രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണം; കെ. സുധാകരന്‍

ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.  അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടല്‍. മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പരിശോധിച്ചാല്‍  അത്  ഈ ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനിറങ്ങിയവര്‍ക്ക് ബോധ്യമാകും. ദുരന്തം ബാക്കിവെച്ച നമ്മുടെ സഹോദരങ്ങളെ വിഭാഗീയതയും വിദ്വേഷവും മറന്ന് ഒരുമിച്ച് നിന്ന്  അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് നാം മുന്‍ഗണന…

Read More

ഇന്ത്യയിലാദ്യമായി “വോട്ട്’ പിടിക്കാൻ “കോണ്ടം’ വിതരണം ചെയ്ത് ആന്ധ്രാ പാർട്ടികൾ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ ചി​ല “പൊ​ടി​ക്കൈ’​ക​ൾ വി​വാ​ദ​മാ​യി എ​ന്ന​തു മാ​ത്ര​മ​ല്ല, പൊ​ട്ടി​ച്ചി​രി​ക്കാ​നു​ള്ള വ​ക കൂ​ടി​യാ​യി. ആ​ന്ധ്ര​യി​ലെ ര​ണ്ടു പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) യും ​യു​വ​ജ​ന ശ്ര​മി​ക റൈ​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (വൈ​എ​സ്ആ​ർ​സി​പി) യു​മാ​ണു വോ​ട്ട​ർ​മാ​രെ വ​ശീ​ക​രി​ക്കാ​ൻ “കോ​ണ്ടം’ മാ​ർ​ഗ​വു​മാ​യി എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ ചി​ഹ്നം പ​തി​ച്ച നി​രോ​ധു​ക​ളു​ടെ പാ​ക്ക​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്താ​ണ് വ്യ​ത്യ​സ്ത​മാ​യ “വ​ശീ​ക​ര​ണം​ത​ന്ത്രം’ പ്ര​യോ​ഗി​ച്ച​ത്.  ! !! pic.twitter.com/hYTpfNKN2p — Deccan 24×7…

Read More

സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി

ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബീഹാറിലെ നിതീഷ് കുമാർ എന്നും വേലിപ്പുറത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണി യോഗത്തിൽ തന്നെ നിതീഷ് മറുകണ്ടം ചാടും എന്ന സംശയം ഉണ്ടായിരുന്നു. ഈ നിലപാട് മാറ്റത്തിന് നിതീഷിന് ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്കിലെ വർധന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ്. കേന്ദ്ര…

Read More