വെഞ്ഞാറമ്മൂട് കൂട്ടക്കൊല: പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ തെളിവെടുപ്പ് നടത്തും

വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മൂന്ന് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.80 കാരിയായ സൽമാബീബിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പാങ്ങോട് പൊലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. നാളെ അഫാനെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊലപാതകം നടത്തിയ പാങ്ങോട് ഉള്ള വീട്ടിലും ആയുധം വാങ്ങിയ കടയിലും സ്വർണം പണയപ്പെടുത്തി പണം വാങ്ങിയ സ്ഥാപനത്തിലുമെല്ലാമെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്….

Read More

നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിൻ്റെ മരണം ; പ്രതികളായ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 27 ആം തീയതി വരെയാണ് മൂന്ന് വിദ്യാർത്ഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മൂവർ സംഘത്തിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കഴിഞ്ഞ ദിവസമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന…

Read More

നവീൻ ബാബുവിന്റെ മരണം; ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; വൈകിട്ട് 5 മണിക്ക് ഹാജരാക്കണമെന്ന് കോടതി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആദ്യ ദിവസം അറസ്റ്റിലായപ്പോൾ തന്നെ ചോദ്യം ചെയ്തതിനാൽ ഇനിയും കൂടുതൽ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ…

Read More

ലൈംഗികാതിക്രമ കേസ് ; പ്രതി പ്രജ്വൽ രേവണ്ണയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് പുലർച്ചെ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിൽ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈംഗികാതിക്രമദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം. 34 ദിവത്തെ ഒളിവുജീവിതത്തിന് ശേഷം ഇന്ന് പുലർച്ചെ 12.46-ഓടുകൂടി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പോയന്‍റ് കടന്നപ്പോൾത്തന്നെ പ്രത്യേകാന്വേഷണസംഘം സിഐഎസ്എഫിന്‍റെ…

Read More

വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

കോട്ടയത്ത് വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി മുണ്ടക്കയം പൊലീസ്. ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പൊലീസിന്റെ ഇടപെടൽ ഫലം കണ്ടത്. ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് തങ്കമ്മ മരിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കേസ് അന്വേഷണം തുടർന്ന മുണ്ടക്കയം പൊലീസ് ഇതിനായി 2000ത്തിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നാറിൽ നിന്ന് ലഭിച്ച ഒരു…

Read More

ഫോൺ ചെയ്ത് ഭാര്യയെ കാടിനുള്ളിലേക്ക് വിളിച്ച് വരുത്തി ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു ; പ്രതിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം കരുമൺകോട് വനമേഖലയില്‍ വെച്ച് ഭാര്യയെ ഭർത്താവ് ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. പാലോട് സ്വദേശി ഷൈനിക്ക് ആണ് പരിക്കേറ്റത്. ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തില്‍ ഷൈനിയുടെ ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷൈനിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയിലേക്ക് ഷൈനിയെ വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമണം. ഷൈനിയുടെ രണ്ട് കാൽ മുട്ടുകളും ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ…

Read More

കോഴിക്കോട് ബാലുശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു ; മകൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. എകരൂൽ സ്വദേശി ദേവദാസൻ ആണ് മരിച്ചത്. മകൻ അക്ഷയ് ദേവിനെ പോലീസ് പിടികൂടി. മെയ് ആറാം തീയ്യതിയാണ് ദേവദാസൻ മരണപ്പെട്ടത്. കട്ടിലിൽ നിന്ന് വീണുപരിക്കേറ്റു എന്നാണ് മകൻ അക്ഷയ് ദേവ് ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. ആശുപത്രിൽ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവദാസന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ദേവദാസനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട്…

Read More

സിദ്ധാർഥന്റെ മരണം: ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ സിദ്ധാർഥന്റെ മരണത്തിൽ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. പ്രതികളായ സിന്‍ജോ ജോൺസന്‍, അമീൻ അക്ബറലി, ആദിത്യൻ, ആർ.എസ് കാശിനാഥൻ, ഡാനിഷ്, സൗദ് റിസാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിന്റെ അന്വേഷണം ഒരാഴ്ചയ്ക്കകം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് സൂചന. അതിനുമുന്‍പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. സിദ്ധാർഥന്റെ മരണത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും…

Read More

ഒൻപതാംക്ലാസുകാരിയെ കാണാതായ സംഭവം; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ…

Read More

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം റെയ്ഡ് നടത്തിയിരുന്നു. ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ,…

Read More