വഖഫിന്റെ പേരിൽ ലാഭം നേടിയത്ഭൂമാഫിയെന്ന് മോദി, കോൺഗ്രസിനും കടുത്ത വിമർശനം

രാജ്യത്ത് വഖഫിന്റെ പേരിൽ നടന്നത് ഭൂമി കൊള്ളയെന്നും, വൻ ലാഭമാണ് ഭൂമാഫിയ നേടിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചു എന്നും മോദി ആരോപിച്ചു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമം. കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നു എന്നും മോദി ആരോപിച്ചു. വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു…

Read More