ഭീകരാക്രമണം നടന്ന ദിവസം എർദോഗനുമായി കശ്മീർ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോ​ഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന…

Read More

ഈസ്റ്റർ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ ഈ വർഷത്തെ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവർക്കും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു -മോദി പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ. ‘എല്ലാവർക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ഇത്തവണ ലോകമെങ്ങും ജൂബിലി വർഷമായി ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയുമുണ്ടാക്കട്ടെ. എല്ലായിടത്തും സന്തോഷവും…

Read More

10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്‌മെന്‍റ് ലിങ്ക്ഡ് ഇൻസെന്‍റീവ് (ഇഎൽഐ) പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു. 2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചുവെന്നും നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തുവെന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നും…

Read More

കടൽത്തീര ഖനനം; ടെൻഡറുകൾ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു

കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ, നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത്. ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു. ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണെന്നും പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണമെന്നും…

Read More

പുതിയ പാമ്പൻ റെയിൽ പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തിൽ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം ഏപ്രിൽ ആറ് രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിന്‍റെ പുനർ നിർമാണ പ്രവൃത്തികളെ തുടർന്ന് ഏറെ നാളായി മുടങ്ങിയ ട്രെയിൻ സർവീസ് ഇതോടെ പുനരാരംഭിക്കുന്നതാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി രാമേശ്വരത്തെ രാമക്ഷേത്രത്തിലുമെത്തും. ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ശ്രീലങ്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെനിന്ന് നേരിട്ട് രാമേശ്വരത്തേക്കാണ് എത്തുന്നത്. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം ഉപയോഗശൂന്യമായതിനെ തുടർന്ന് 2019ൽ…

Read More

മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി രം​ഗത്തെത്തിയ കോൺ​ഗ്രസ് എംപി ശശി തരൂരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തരൂരിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്നതായും ആദ്യം ഞാൻ അതിനെ എതിർത്തു എന്ന് പറയുന്നതിലും ഇപ്പോൾ റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിലെ മോദി നയത്തിന്റെ വിജയത്തെ പ്രശംസിക്കുന്നതിലും കാണിക്കുന്ന സത്യസന്ധത പ്രശംസനീയമാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു. കോൺ​ഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും ശരിക്കും ഒരു നവോന്മേഷദായകമായ കാഴ്ചപ്പാട് എന്നും സുരേന്ദ്രൻ…

Read More

മോദിയെ വീണ്ടും പ്രശംസിച്ച് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്. ​യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ അദ്ദേഹം പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു തുൂരിന്റെ പരാമർമശം. 2022 ഫെബ്രുവരിയില നരേന്ദ്ര മോദിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തിരുന്നു. യു.എൻ ചാർട്ടറിന്റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ നിലപാടിനെ എതിർത്തത്. അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന…

Read More

ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരികയും ദേശീയ ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഹോളി ആശംസകള്‍ നേര്‍ന്നു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Read More

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിൽ മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു. മോഹൻലാലിനും ശ്രേയ ഘോഷാലിനും പുറമെ ജമ്മു കശ്മീർ…

Read More

അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി രാഹുൽ ഗാന്ധി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ…

Read More