മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

 മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More

‘ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ല; ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ”ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്”-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം…

Read More

നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചു; ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍. നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടും താരത്തെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വിലക്കിയില്ലെന്നാണ് പരാതി. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഇറ്റലി താരം യാനിക് സിന്നറിനെതിരെ ഞ്ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് പദാര്‍ത്ഥം യാനിക് സിന്നര്‍ ഉപയോഗിച്ചതായി കണ്ടെത്തി. എട്ട് ദിവസത്തിന് ശേഷം മത്സരങ്ങള്‍ ഇല്ലാത്ത സമയത്ത് വീണ്ടും നടത്തിയ പരിശോധനയിലും സ്റ്റിറോയിഡിന്റെ…

Read More