യുഎസ് ആകാശ ദുരന്തം: ഒബാമ ബൈഡൻ ഭരണകൂടങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമ, ജോ ബൈഡന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെ കീഴില്‍ ‘കടുത്ത ബൗദ്ധിക വൈകല്യമുള്ള’ ആളുകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിച്ചിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ‌ ‌അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ…

Read More

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു; മരണം 85 ആയി

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 85 ആയതായി ഔദ്യോഗിക റിപ്പോർട്ട്. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് രക്ഷപെട്ടത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു….

Read More

ഖസാകിസ്ഥാനിൽ വിമാനം തകർന്ന് വീണ് അപകടം ; നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈൻസിൻ്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.പ്രാദേശിക സമയം പതിനൊന്നരയോടെയാണ് അപകടം. ഖസാകിസ്താനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി ഖസാഖിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Read More

മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ; സഹയാത്രികരായിരുന്ന 9 പേരും മരിച്ചു

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡന്‍റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ…

Read More

ചന്ദ്രന്റെ ആകാശത്ത് ഭൂമി ഉദിക്കുന്നത് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വില്യം ആന്‍ഡേഴ്‌സിന്റെ എര്‍ത്ത്‌റൈസ് ഫോട്ടോ ഫ്ലിപ്പ് ചെയ്തത് നാസ

ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളില്‍ ഒരാളുമായ വില്യം ആന്‍ഡേഴ്‌സ് വാഷിങ്ടണില്‍ വിമാനാപകടത്തില്‍ മരിച്ചത് ജൂൺ 7നാണ്. സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ അതിന്‍റെ ഭ്രമണപഥത്തില്‍ 10 തവണ വലംവെയക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ചന്ദ്രനെ ചുറ്റുന്നതിനിടെയാണ് പ്രശ്തമായ എര്‍ത്ത്‌റൈസ് ഫോട്ടോ വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ…

Read More