കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു: 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

Read More

പറന്നുയർന്ന ശേഷം അപ്രത്യക്ഷമായ വിമാനം ഒടുവിൽ കണ്ടെത്തി; പൈലറ്റടക്കം 10 പേരും മരിച്ചു

മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത് അലാസ്കയിൽ പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ…

Read More

വിമാനാപകടം; മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് വിമാനകമ്പനി സിഇഒ; ദുഃഖം രേഖപ്പെടുത്തി ഇന്ത്യ

ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. 179 പേര്‍ മരിച്ചതായുള്ള അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ കിം വ്യക്തമാക്കി. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നോ എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്നോ വ്യക്തമല്ല, എങ്കിലും അപകടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്ന്…

Read More

വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്ലിം യാത്രക്കാർക്ക് മാത്രം ; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം…

Read More

ട്രിച്ചിയിൽ തകരാറിലായ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണ ഉത്തരവിറക്കി ഡിജിസിഎ

ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി…

Read More

ആശ്വാസം , സമാധാനം ; സാങ്കേതിക തകരാറിലായ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി ഏറെ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്….

Read More

വസ്ത്രത്തെ ചൊല്ലി പ്രശ്‌നം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ക്രോപ്പ് ടോപ്പ് വസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയാണ് സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. തുടക്കത്തിൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ്…

Read More

വിമാനത്തിന് ബോംബ് ഭീഷണി ; മുംബൈയിലേക്കുള്ള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി

വിമാനത്തിന് വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. പാരീസിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12…

Read More

സിഡ്‌നിയിൽ വീടുകൾക്ക് തൊട്ടു മുകളിലൂടെ പറന്ന് ചെറുവിമാനം; ഒടുവിൽ വിമാനത്താവളത്തിന്റെ ടാക്‌സിവേയിയിൽ ഇടിച്ചിറക്കി

വീടുകള്‍ക്ക് തൊട്ടുമുകളിലൂടെ പറന്ന ചെറുയാത്രാവിമാനം ഒടുവില്‍ ഇടിച്ചിറക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ മേയ് 26-ന് ഉച്ചയോടെയായിരുന്നു സംഭവം. സെസ്‌ന 210 മോഡല്‍ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂര തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അപകടകരമായി പറക്കുന്നതിന്റേയും പിന്നീട് ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തിന്റെ ടാക്‌സിവേയിയിൽ ഇടിച്ചിറക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടിച്ചിറങ്ങിയ ഉടന്‍ വിമാനത്തില്‍ നിന്ന് പൈലറ്റും യാത്രക്കാരിയും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട് എഞ്ചിന്‍ തകരാറായതോടെയാണ് വിമാനത്തിന് ഇടിച്ചിറങ്ങേണ്ട സാഹചര്യമുണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തിക്കാതെ വിമാനം ആ സമയത്ത്…

Read More

യാത്രക്കാരന്റെ മരണം ; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വിമാനം പിന്നീട് യാത്ര തിരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

Read More